ഒരു രൂപയ്ക്ക് ഒരു കിലോ, കുത്തനെ ഇടിഞ്ഞ് സവാള വില

കര്‍ണാടകയില്‍ സവാളയ്ക്ക് റെക്കോഡ് വില തകര്‍ച്ച
ഒരു രൂപയ്ക്ക് ഒരു കിലോ, കുത്തനെ ഇടിഞ്ഞ് സവാള വില

ബംഗലൂരു: കര്‍ണാടകയില്‍ സവാളയ്ക്ക് റെക്കോഡ് വില തകര്‍ച്ച. മൊത്തവിപണിയില്‍ കിലോഗ്രാമിന് ഒരു രൂപയായാണ് സവാള വില ഇടിഞ്ഞത്. ഇതോടെ കര്‍ഷകര്‍ ഒന്നടങ്കം പ്രതിസന്ധിയിലായി. മഹാരാഷ്ട്രയില്‍ നിന്നടക്കം വിപണിയിലേക്കുളള സവാളയുടെ  ക്രമാതീതമായ കടന്നുവരവാണ് വിലയിടിവിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമേ ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്‌നാട് അടക്കമുളള സംസ്ഥാനങ്ങളിലേക്കുളള സവാള കയറ്റുമതി തടസ്സപ്പെട്ടതും ഇതിന് മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കുന്നു.  

ആഴ്ചകള്‍ക്ക് മുന്‍പ് മൊത്തവിപണിയില്‍ നൂറ് കിലോഗ്രാമിന് 500 രൂപ വില ലഭിച്ചിരുന്ന സ്ഥാനത്താണ് ഈ വിലത്തകര്‍ച്ച. കഴിഞ്ഞ ദിവസം ഇരുനൂറ് രൂപയായി താഴ്ന്ന വില നൂറ് ആയി കൂപ്പുകുത്തുകയായിരുന്നു.

പച്ചക്കറിയില്‍ ഏറ്റവും പ്രാധാന്യമുളള സവാള ഏറ്റവുമധികം ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കര്‍ണാടക. സംസ്ഥാനത്തെ ഹുബ്ലി, ദാര്‍വാദ്, ഹവേരി, ബെല്‍ഗാം, ചിത്രദുര്‍ഗ തുടങ്ങിയ പ്രദേശങ്ങളിലാണ് സവാളയുടെ വില കുത്തനെ താഴ്ന്നത്. സവാളയുടെ വില ഗണ്യമായി ഇടിഞ്ഞത് ഇതിന്റെ കൃഷി നടത്തുന്ന മറ്റു പ്രദേശങ്ങളിലുളള കര്‍ഷകരെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. 

 മഹാരാഷ്ട്രയില്‍ നിന്നടക്കം വിപണിയിലേക്കുളള സവാളയുടെ  ക്രമാതീതമായ കടന്നുവരവാണ് വിലയിടിവിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമേ ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്‌നാട് അടക്കമുളള സംസ്ഥാനങ്ങളിലേക്കുളള സവാള കയറ്റുമതി തടസ്സപ്പെട്ടതും ഇതിന് മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കുന്നു.  ഒരാഴ്ച കഴിഞ്ഞ് പഴയ സ്ഥിതിയിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകരും കച്ചവടക്കാരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com