പാന്‍ കാര്‍ഡ് ചട്ടത്തില്‍ ഭേദഗതി, പിതാവിന്റെ പേരു നിര്‍ബന്ധമല്ല

പാന്‍ കാര്‍ഡ് ചട്ടത്തില്‍ ഭേദഗതി, പിതാവിന്റെ പേരു നിര്‍ബന്ധമല്ല
പാന്‍ കാര്‍ഡ് ചട്ടത്തില്‍ ഭേദഗതി, പിതാവിന്റെ പേരു നിര്‍ബന്ധമല്ല

ന്യൂഡല്‍ഹി: പാന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ പിതാവിന്റെ പേര് നിര്‍ബന്ധമാണെന്ന ചട്ടം ഒഴിവാക്കി. ഇതു സംബന്ധിച്ച് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ( സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഡയറക്ട് ടാക്‌സസ് -സി.ബി.ഡി.ടി) ഉത്തരവിറക്കി. 

പിതാവിന്റെ പേര് നിര്‍ബന്ധമാണെന്ന ചട്ടം അമ്മ, 'സിംഗിള്‍ പാരന്റ്' ആയിട്ടുള്ളവര്‍ക്ക് പാന്‍ കാര്‍ഡ് നേടാന്‍ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇതു സംബന്ധിച്ച പരാതികള്‍ കണക്കിലെടുത്താണ് ഭേദഗതി. പുതിയ ചട്ടം ഡിസംബര്‍ അഞ്ചിന് പ്രാബല്യത്തില്‍ വരും. തുടര്‍ന്ന്, പാന്‍ കാര്‍ഡിനായുള്ള അപേക്ഷയില്‍ അപേക്ഷകര്‍ക്ക് അച്ഛന്റെയോ അമ്മയുടെയോ പേര് ഉപയോഗിക്കാം.

സാമ്പത്തിക വര്‍ഷം രണ്ടരലക്ഷം രൂപയോ അതിനുമുകളിലോ സാമ്പത്തിക ഇടപാട് നടത്തുന്ന സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും പാന്‍ കാര്‍ഡ് നേടണമെന്നും സി.ബി.ഡി.ടി വ്യക്തമാക്കിയിട്ടുണ്ട്. മേയ് 31നകം ഇതിനായുള്ള അപേക്ഷ സമര്‍പ്പിക്കണം. പണമിടപാടുകള്‍ കൃത്യമായി നിരീക്ഷിക്കാനും നികുതി വെട്ടിപ്പ് കണ്ടെത്താനും ആദായ നികുതി വകുപ്പിന് സഹായകമാകുമെന്ന് വിലയിരുത്തിയാണ് ഈ നിര്‍ദേശം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com