ഇനി ക്യാമറ തുറക്കാം, ഫോളോ ചെയ്യാം ; നെയിംടാഗുമായി ഇന്‍സ്റ്റഗ്രാം 

സ്വന്തം പേരില്‍ നെയിംടാഗ് ഉണ്ടാക്കി ഫോളോ കാര്‍ഡുകള്‍ ഫേസ്ബുക്കിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും ഇനി മുതല്‍ പങ്കുവയ്ക്കാനാവും. നെയിംടാഗുകളുടെ പശ്ചാത്തലം മാറ്റുന്നതിനും ഫോട്ടോ നല്‍കുന്നതിനും സാധിക്കുമെന
ഇനി ക്യാമറ തുറക്കാം, ഫോളോ ചെയ്യാം ; നെയിംടാഗുമായി ഇന്‍സ്റ്റഗ്രാം 

സ്‌നാപ്ചാറ്റിന്റെ ചുവട് പിടിച്ച് നെയിംടാഗിങ് ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം പുതിയ പതിപ്പിറക്കി. ഇതോടെ ഇന്‍സ്റ്റ അക്കൗണ്ടുകളില്‍ ഫോളോ ചെയയുന്നത് എളുപ്പമാവും. ഐ ഫോണുകളിലാണ് പുതിയ ഫീച്ചര്‍ ലഭ്യമായിട്ടുള്ളത്. 

സ്വന്തം പേരില്‍ നെയിംടാഗ് ഉണ്ടാക്കി ഫോളോ കാര്‍ഡുകള്‍ ഫേസ്ബുക്കിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും ഇനി മുതല്‍ പങ്കുവയ്ക്കാനാവും. നെയിംടാഗുകളുടെ പശ്ചാത്തലം മാറ്റുന്നതിനും ഫോട്ടോ നല്‍കുന്നതിനും സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.  

ഫോണിന്റെ ക്യാമറ നെയിംടാഗിലേക്ക് തിരിക്കുന്നതോടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് കടക്കാനും ഫോളോ ചെയ്യാനും കഴിയുമെന്നാണ് ഇന്‍സ്റ്റഗ്രാം പറയുന്നത്. ഇതുമല്ലെങ്കില്‍ പേജിന്റെ വലത് വശത്തായി നെയിംകാര്‍ഡ് ബട്ടന്‍ സൗകര്യവും കൊണ്ടുവന്നിട്ടുണ്ട്.

ഫോളോ ചെയ്യാന്‍ ആഗ്രഹിക്കുന്നവരുടെ ഇന്‍സ്റ്റ പേരുകള്‍ ടൈപ്പ് ചെയ്ത് അക്കൗണ്ടുകളിലെത്തി ഫോളോ ചെയ്യുകയെന്ന രീതിയാണ് ഇതുവരെയുണ്ടായിരുന്നത്. സങ്കീര്‍ണമായ ഇന്‍സ്റ്റ ഹാന്‍ഡിലുകളെ ഇത്തരത്തില്‍ കണ്ടെത്തി ഫോളോ ചെയ്യുക ശ്രമകരമായിരുന്നു. ഇത്തരം ബുദ്ധിമുട്ടുകളാണ് നെയിംടാഗ് വന്നതോടെ മാറുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com