ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ  'തട്ടിക്കൊണ്ടു പോയ' ഡ്രൈവറില്ലാ നാനോക്കാര്‍  ദാ ഇതാണ്

പ്രോഗ്രാം മാറ്റി നല്‍കിയാല്‍ ഇത്തരം കാറുകളെ തട്ടിക്കൊണ്ട് പോകാമെന്നത് ആളില്ലാക്കാറുകള്‍ നേരിടാന്‍ പോകുന്ന വെല്ലുവിളിയാണെന്നും അദ്ദേഹം പറയുന്നു
ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ  'തട്ടിക്കൊണ്ടു പോയ' ഡ്രൈവറില്ലാ നാനോക്കാര്‍  ദാ ഇതാണ്

 കൊച്ചി:  സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് ഡ്രൈവറില്ലാത്ത നാനോ കാറില്‍ കയറി സീറ്റ് ബെല്‍റ്റുമിട്ട് ഇരുന്ന ഓര്‍മ്മയേയുള്ളൂ. ആളുകള്‍ നോക്കി നില്‍ക്കേ ഡിജിപിയെയും കൊണ്ട് കാര്‍ നീങ്ങിത്തുടങ്ങി. കൊച്ചിയില്‍ നടന്ന കൊക്കൂണ്‍ 2018 ആയിരുന്നു ഈ ' നാടകീയ സംഭവ'ങ്ങളുടെ വേദി. നീണ്ട ഒന്‍പത് വര്‍ഷത്തെ പരിശ്രമത്തിനും പരീക്ഷണത്തിനുമൊടുവിലാണ് ആളില്ലാക്കാര്‍ വിജയകരമായി റോഷി ജോണ്‍ പൂര്‍ത്തിയാക്കിയത്. രാജ്യത്തെ ആദ്യ ഡ്രൈവറില്ലാക്കാറാണിത്‌

 കാറോടിക്കുന്നതിനിടെ ഡ്രൈവര്‍  ഉറങ്ങിപ്പോകുന്നത് കണ്ടതോടെയാണ് ഡ്രൈവറില്ലാതെ റിമോട്ടില്‍ നിയന്ത്രിക്കാന്‍ കഴിയുന്ന കാറ് നിരത്തിലിറക്കണമെന്ന ചിന്ത ആരംഭിച്ചതെന്ന് ഇദ്ദേഹം പറയുന്നു.  ഡ്രൈവര്‍ ഉറങ്ങിപ്പോകുന്നത് കൊണ്ട് റോഡുകളില്‍ സംഭവിക്കുന്ന അപകടനിരക്ക് കുറയ്ക്കാന്‍ റോഷി ജോണിന്റെ കണ്ടുപിടുത്തം ഗുണം ചെയ്യും.

ചിത്രം: എ സനീഷ്
എന്നാല്‍ പ്രോഗ്രാം മാറ്റി നല്‍കിയാല്‍ ഇത്തരം കാറുകളെ തട്ടിക്കൊണ്ട് പോകാമെന്നത് ആളില്ലാക്കാറുകള്‍ നേരിടാന്‍ പോകുന്ന വെല്ലുവിളിയാണെന്നും അദ്ദേഹം പറയുന്നു. ഇത് പൊതുജനങ്ങള്‍ക്ക് വ്യക്തമാകാന്‍ വേണ്ടിയാണ് ഡിജിപിയെ തട്ടിക്കൊണ്ട് പോകുന്നത് ചിത്രീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 

ചിത്രം: എ സനീഷ്
 

നാനോക്കാറില്‍ നടത്തിയ പരീക്ഷണത്തിന് ഒന്നരക്കോടി രൂപയാണ് ടാറ്റാ കണ്‍സള്‍ട്ടന്‍സിയിലെ റോബോട്ടിക്‌സ് ആന്റ് കൊഗ്നിറ്റീവ് സിസ്റ്റം മേധാവിയായ റോഷി ജോണിന് ചിലവായത്.  ഫ്‌ളൈറ്റുകളെയും മറ്റും നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്ന ഇനേര്‍ഷ്യല്‍ മാനേജ്‌മെന്റ് സിസ്റ്റവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സും അടിസ്ഥാനമാക്കിയാണ് കാറിന്റെ പ്രവര്‍ത്തനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com