പെട്രോള്‍ വില; കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം നടപ്പായില്ല, സംസ്ഥാനത്ത് കുറയേണ്ടത് 3.25 രൂപ, കുറഞ്ഞത് 2.50 രൂപ 

പെട്രോളിനും ഡീസലിനും രണ്ടര രൂപ കുറച്ചു എന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം യാഥാര്‍ത്ഥ്യമായില്ല.
പെട്രോള്‍ വില; കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം നടപ്പായില്ല, സംസ്ഥാനത്ത് കുറയേണ്ടത് 3.25 രൂപ, കുറഞ്ഞത് 2.50 രൂപ 

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും രണ്ടര രൂപ കുറച്ചു എന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം യാഥാര്‍ത്ഥ്യമായില്ല. സംസ്ഥാന നികുതിയില്‍ വരുന്ന ആനുപാതിക കുറവ് കൂടി ചേര്‍ത്താണ് കേരളത്തില്‍ രണ്ടര രൂപയുടെ കുറവ് ഉണ്ടായിരിക്കുന്നത്. എണ്ണക്കമ്പനികള്‍ ഒരു രൂപ കുറയ്ക്കുമെന്ന കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ പ്രഖ്യാപനം നടപ്പാക്കിയിട്ടില്ല. പെട്രോള്‍ ലീറ്ററിനു കേരളത്തില്‍ 3.25 രൂപയും ഡീസലിനു 3.06 രൂപയും വരെ കുറയാനുള്ള സാധ്യതയാണ് ഇതുമൂലം ഇല്ലാതായത്. 

എക്‌സൈസ് ഡ്യൂട്ടിയില്‍ ഒന്നര രൂപയും എണ്ണക്കമ്പനികളുടെ ഒരു രൂപ കിഴിവും ചേര്‍ത്ത് ആകെ രണ്ടര രൂപ കുറയ്ക്കുമെന്നായിരുന്നു ജയ്റ്റ്‌ലിയുടെ പ്രഖ്യാപനം.എന്നാല്‍, ഇന്നലെ സംസ്ഥാന സര്‍ക്കാര്‍ എണ്ണക്കമ്പനികളില്‍നിന്നു ശേഖരിച്ച കണക്കുപ്രകാരം എക്‌സൈസ് ഡ്യൂട്ടിയില്‍ ഒന്നര രൂപയുടെ കുറവു മാത്രമാണ് പ്രാബല്യത്തില്‍ വന്നത്.  ഇത് സംസ്ഥാന നികുതിയില്‍ വരുത്തുന്ന കുറവു കൂടി കണക്കിലെടുത്തപ്പോഴാണ് വില രണ്ടര രൂപ കുറഞ്ഞത്. 

അടിസ്ഥാന വിലയും കേന്ദ്ര എക്‌സൈസ് ഡ്യൂട്ടിയും ചേര്‍ത്തുള്ള തുകയ്ക്കു മേലാണ് സംസ്ഥാന നികുതി. പെട്രോളിന് 30.8 %, ഡീസലിന് 22.76 % വീതമാണ് സംസ്ഥാന നികുതി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com