നിങ്ങള്‍ക്കും കിട്ടിയോ ഒരു ഡ്യൂപ്ലിക്കേറ്റ് ഫ്രണ്ട് റിക്വസ്റ്റ്? ഫേസ്ബുക്കില്‍ വീണ്ടും 'വ്യാജ ചോര്‍ത്തല്‍' ഭീഷണി

പ്രൊഫൈല്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നും സമാനമായ പ്രൊഫൈല്‍ മറ്റാരോ ഉപയോഗിക്കുന്നുണ്ടെന്നുമുള്ള തരത്തില്‍ ഉപയോക്താവിന് വ്യാജ സന്ദേശം നല്‍കി, ആശങ്കയിലാഴത്തുന്ന സ്പാം മെസേജുകളാണ് 'ഫേക്ക് ക്ലോണുകള്‍'.
നിങ്ങള്‍ക്കും കിട്ടിയോ ഒരു ഡ്യൂപ്ലിക്കേറ്റ് ഫ്രണ്ട് റിക്വസ്റ്റ്? ഫേസ്ബുക്കില്‍ വീണ്ടും 'വ്യാജ ചോര്‍ത്തല്‍' ഭീഷണി

ഫേക്ക് ക്ലോണ്‍ മെസേജുകള്‍ ഫേസ്ബുക്കില്‍ വീണ്ടുമെത്തിയതായി റിപ്പോര്‍ട്ട്. പ്രൊഫൈല്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നും സമാനമായ പ്രൊഫൈല്‍ മറ്റാരോ ഉപയോഗിക്കുന്നുണ്ടെന്നുമുള്ള തരത്തില്‍ ഉപയോക്താവിന് വ്യാജ സന്ദേശം നല്‍കി, ആശങ്കയിലാഴത്തുന്ന സ്പാം മെസേജുകളാണ് 'ഫേക്ക് ക്ലോണുകള്‍'. സുഹൃത്തുക്കള്‍ക്ക് ഫോര്‍വേഡ് ചെയ്യൂ എന്നാവശ്യപ്പെട്ടുകൊണ്ടാണ് ഫ്രണ്ട് റിക്വസ്റ്റിന്റെ തരത്തിലുള്ള സ്പാം ഫേസ്ബുക്കില്‍ കടന്നു കൂടിയത്. 

ഞായറാഴ്ച കോടിക്കണക്കിന് വരുന്ന ഉപയോക്താക്കളുടെ ഇന്‍ബോക്‌സിലെത്തിയ സന്ദേശം ഇങ്ങനെയായിരുന്നു ' ഹായ്, നിങ്ങളുടെ പ്രൊഫൈലില്‍ നിന്നും വീണ്ടും ഒരു റിക്വസ്റ്റ് കൂടി കിട്ടിയിട്ടുണ്ട്. പക്ഷേ ഞാന്‍ അത് ഒഴിവാക്കിയിട്ടുണ്ട്. അക്കൗണ്ട് ആരെങ്കിലും ഹാക്ക് ചെയ്‌തോ എന്ന് പരിശോധിക്കുന്നത നല്ലതായിരിക്കും. കോണ്‍ടാക്ടിലുള്ള എല്ലാവര്‍ക്കും ഇത് ഫോര്‍വേഡ് ചെയ്യുക, ഞാന്‍ ഓരോരുത്തര്‍ക്കായി ഇരുന്ന് അയയ്ക്കുകയാണ്. ആശംസകള്‍ എന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.

മെസേജ് വ്യാപകമായി പ്രചരിച്ചതോടെ എല്ലാവര്‍ക്കും ആരാണ് പ്രൊഫൈല്‍ അടിച്ചുമാറ്റിയ അപരന്‍ എന്നറിയാന്‍ ആശങ്കയും ആകാംക്ഷയുമായിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ ഇതുവരേക്കും ഫേസ്ബുക്ക് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഇത്തരം മെസേജുകള്‍ ഡിലീറ്റ് ചെയ്യുകയേ നിവൃത്തിയുള്ളുവെന്നും പ്രതികരിക്കരുതെന്നും സാങ്കേതിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 2016 സമാനമായ ആക്രമണം ഫേസ്ബുക്കില്‍ ഉണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com