അപകീര്‍ത്തികരമായ ഫോട്ടോയും ക്യാപ്ഷനും ഇനി ഇന്‍സ്റ്റഗ്രാമിന് പുറത്ത്; സുരക്ഷ ശക്തമാക്കാന്‍ പുത്തന്‍ ഫീച്ചര്‍

ആളുകള്‍ക്ക് സുരക്ഷിതമായി സ്വന്തം ചിത്രങ്ങളും ആശയങ്ങളും പ്രദര്‍ശിപ്പിക്കാനുള്ള ഇടമെന്ന ഉദ്ദേശത്തിലാണ് ഇന്‍സ്റ്റയ്ക്ക് ജന്‍മം നല്‍കിയതെന്നും ആ വാഗ്ദാനം പാലിക്കുന്നതിന്റെ ഭാഗമാണ് പുത്തന്‍ ഫീച്ചറെന്നും 
 അപകീര്‍ത്തികരമായ ഫോട്ടോയും ക്യാപ്ഷനും ഇനി ഇന്‍സ്റ്റഗ്രാമിന് പുറത്ത്; സുരക്ഷ ശക്തമാക്കാന്‍ പുത്തന്‍ ഫീച്ചര്‍

ചിത്രങ്ങള്‍ വഴി ആളുകളെ അപകീര്‍ത്തിപ്പെടുത്തുന്നത് തടയാന്‍ പുത്തന്‍ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം. ഇന്‍സ്റ്റയില്‍ അപ്ലോഡ് ചെയ്യപ്പെടുന്ന ചിത്രങ്ങളും അതിന്റെ അടിക്കുറിപ്പുകളും കമ്യൂണിറ്റി ഓപറേഷന്‍സ് ടീമിന്റെ അവലോകനത്തിന് വിധേയമാകുമെന്ന് കമ്പനി ബ്ലോഗ് പോസ്റ്റില്‍ വ്യക്തമാക്കി. 

സമൂഹ മാധ്യമങ്ങളിലൂടെലൂടെ വ്യക്തിഹത്യ നടത്തുന്നത് തടയുകയാണ് പുത്തന്‍ ഫീച്ചറിലൂടെ ലക്ഷ്യമിടുന്നതെന്ന് സിഇഒയും സഹ സ്ഥാപകനുമായ കെവിന്‍ സിസ്ട്രം പറഞ്ഞു. ആളുകള്‍ക്ക് സുരക്ഷിതമായി സ്വന്തം ചിത്രങ്ങളും ആശയങ്ങളും പ്രദര്‍ശിപ്പിക്കാനുള്ള ഇടമെന്ന ഉദ്ദേശത്തിലാണ് ഇന്‍സ്റ്റയ്ക്ക് ജന്‍മം നല്‍കിയതെന്നും ആ വാഗ്ദാനം പാലിക്കുന്നതിന്റെ ഭാഗമാണ് പുത്തന്‍ ഫീച്ചറെന്നും അദ്ദേഹം അവകാശപ്പെട്ടു. 

 വ്യക്തിളെ അപകീര്‍ത്തിപ്പെടുത്തുന്ന കമന്റുകള്‍ ഫീഡില്‍ നിന്നും ഒഴിവാക്കുന്നതിനായി അടുത്തയിടെയാണ് ഇന്‍സ്റ്റഗ്രാം ഫില്‍ട്ടര്‍ അവതരിപ്പിച്ചത്. ലൈവ് വീഡിയോയിലും ഈ ഫില്‍ട്ടര്‍ കൊണ്ടുവരാനാണ് കമ്പനിയുടെ നീക്കം. ഇതോടെ സുഹൃത്തുക്കളും സമാന താത്പര്യമുള്ളവരുമായി നടത്തുന്ന ലൈവ് വീഡിയോ സുരക്ഷിതമായി നിലനിര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com