തകര്‍ന്നടിഞ്ഞ് ഓഹരി വിപണി, അഞ്ചു മിനിറ്റില്‍ നഷ്ടം നാലു ലക്ഷം കോടി; രൂപ വീണ്ടും കൂപ്പുകുത്തി

തകര്‍ന്നടിഞ്ഞ് ഓഹരി വിപണി, അഞ്ചു മിനിറ്റില്‍ നഷ്ടം നാലു ലക്ഷം കോടി രൂപ; രൂപ വീണ്ടും കൂപ്പുകുത്തി
തകര്‍ന്നടിഞ്ഞ് ഓഹരി വിപണി, അഞ്ചു മിനിറ്റില്‍ നഷ്ടം നാലു ലക്ഷം കോടി; രൂപ വീണ്ടും കൂപ്പുകുത്തി

മുംബൈ: രാജ്യത്തെ ഓഹരി വിപണികളില്‍ വന്‍ ഇടിവ്. ഇന്നു രാവിലെ വ്യാപാരം തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ ആയിരം പോയിന്റിലേറെ ഇടിവാണ് സെന്‍സ്‌കിലുണ്ടായത്. നിഫ്റ്റി ആദ്യ മണിക്കൂറില്‍ 307 പോയിന്റ് താഴ്ന്നു.

വ്യാഴാഴ്ച ട്രേയ്ഡിങ് തുടങ്ങി അഞ്ചു മിനിറ്റിനകം തന്നെ നിക്ഷേപകര്‍ക്കു ന്ഷ്ടമായത് നാലു ലക്ഷം കോടി രൂപയാണെന്നാ്ണ് കണക്കുകള്‍. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരി മൂല്യത്തില്‍ 134.38 ലക്ഷം കോടിയുടെ ഇടിവുണ്ടായി. 

മറ്റ് ഏഷ്യന്‍ വിപണികളുടെ തകര്‍ച്ചയുടെ ചുവടു പിടിച്ചാണ് ഇന്ത്യന്‍ വിപണിയിലും ഇടിവുണ്ടായത്. കഴിഞ്ഞ ദിവസത്തെ വ്യാപാരത്തില്‍ യുഎസ് സൂചികകളും ഇടിവു പ്രകടമാക്കിയിരുന്നു. 

അതിനിടെ രൂപയുടെ മൂല്യത്തില്‍ വീണ്ടും റെക്കോഡ് ഇടിവുണ്ടായി. വ്യാഴാഴ്ച വ്യാപാരം തുടങ്ങിയ ഉടന്‍ തന്നെ കൂപ്പുകുത്തിയ രൂപ 74.45 എന്ന നിലയിലാണ് മുന്നേറുന്നത്. ഡോളറിനെതിരെ ഇരുപത്തിനാലു പൈസയുടെ ഇടിവാണ് രാവിലെയുണ്ടായത്. 

തുടര്‍ച്ചയായി ഇടിവുകള്‍ക്കൊടുവില്‍ ബുധനാഴ്ച രൂപ ഡോളറിനെതിരെ നേട്ടുണ്ടാക്കിയിരുന്നു. തലേദിവസത്തേക്കാള്‍ പതിനെട്ടു പൈസ ഉയര്‍ന്ന് 74.21നായിരുന്നു ക്ലോസിങ്. ഈ നേട്ടമെല്ലാം ഇന്നു വ്യാപാരം തുടങ്ങിയ ഉടനെ കൈവിടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com