പ്രതിദിനം 1.5 ജിബി ഡേറ്റ, പരിധിയില്ലാത്ത വോയ്‌സ് കോള്‍, 90 എസ്എംഎസ്;  398 രൂപയുടെ പ്ലാനുമായി എയര്‍ടെല്‍ 

എതിരാളികളുമായുളള മത്സരം കടുപ്പിച്ച് 398 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ് എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്
പ്രതിദിനം 1.5 ജിബി ഡേറ്റ, പരിധിയില്ലാത്ത വോയ്‌സ് കോള്‍, 90 എസ്എംഎസ്;  398 രൂപയുടെ പ്ലാനുമായി എയര്‍ടെല്‍ 

ന്യൂഡല്‍ഹി: ടെലികോം താരിഫ് രംഗത്ത് മത്സരം മുറുകുന്നതിനിടെ, ആകര്‍ഷണീയമായ പ്ലാനുമായി പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്‍ രംഗത്ത്. എതിരാളികളുമായുളള മത്സരം കടുപ്പിച്ച് 398 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ് എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്. 70 ദിവസം വരെ കാലാവധിയുളള ഈ പ്ലാന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് പ്രതിദിനം 1.5 ജിബി ഡേറ്റ ലഭിക്കും. ഇതിന് പുറമേ പരിധികളില്ലാത്ത വോയ്‌സ് കോളുകളും ഈ പ്ലാനിന്റെ സവിശേഷതയാണ്. പ്രതിദിനം 90 എസ്എംഎസും സൗജന്യമാണ്.

നിലവില്‍ 399 രൂപയുടെ പ്ലാന്‍ എയര്‍ടെലിനുണ്ട്. ഇതില്‍ പ്രതിദിനം ഒരു ജിബി ഡേറ്റ മാത്രമാണ് ലഭിക്കുക. സര്‍ക്കിളുകളുടെ അടിസ്ഥാനത്തില്‍ 70 , 84 ദിവസം കാലാവധിയാണ് ഈ പ്ലാന്‍ നല്‍കുന്നത്. ഇതിലും കൂടുതല്‍ ആകര്‍ഷണീയമായ പ്ലാനാണ് എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്ന 398 രൂപയുടെ പ്ലാന്‍.

റിലയന്‍സ് ജിയോയ്ക്കും 398 രൂപയുടെ പ്ലാനുണ്ട്. ഇതുമായി മത്സരിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ പ്ലാന്‍ എയര്‍ടെല്‍ അവതരിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com