മുംബൈ: ഇന്റർനെറ്റ് ബാങ്കിംഗ് സേവനം ഉപയോഗിക്കുന്നവർ എത്രയും വേഗം തങ്ങളുടെ മൊബൈൽ നമ്പർ അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്ന് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഡിസംബർ ഒന്നിന് മുൻപ് ബാങ്ക് ഉപഭോക്താക്കൾ അതത് ബാങ്ക് ശാഖകളിൽ മൊബൈൽ നമ്പർ അക്കൗണ്ടുമായി നിർബന്ധമായി ബന്ധിപ്പിക്കണം. അല്ലാത്തപക്ഷം ഇന്റർനെറ്റ് ബാങ്കിംഗ് സേവനം ബ്ലോക്ക് ചെയ്യുമെന്നും അറിയിപ്പിൽ പറയുന്നു.
കഴിവതും വേഗം മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യണമെന്നാണ് എസ്ബിഐ വൈബ്സൈറ്റിൽ പറയുന്നത്. അല്ലാത്തപക്ഷം ഡിസംബർ ഒന്നിന് ശേഷം ഇൻറർനെറ്റ് ബാങ്കിംഗ് ഉപയോഗിക്കാൻ കഴിയില്ലെന്നും വെബ്സൈറ്റിൽ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ