രണ്ടര രൂപ കുറച്ചതും കടന്ന് ഡീസല്‍ വിലയുടെ കുതിപ്പ്; നികുതി ഇളവ് ആനുകൂല്യം ഇല്ലാതെയായി

ഡീസല്‍ വിലയിലെ എക്‌സൈസ് തീരുവയില്‍ 1.50 രൂപയായിരുന്നു പത്ത് ദിവസം മുന്‍പ് കുറച്ചത്
രണ്ടര രൂപ കുറച്ചതും കടന്ന് ഡീസല്‍ വിലയുടെ കുതിപ്പ്; നികുതി ഇളവ് ആനുകൂല്യം ഇല്ലാതെയായി

എക്‌സൈസ് തീരുവയില്‍ വരുത്തി കുറവിന്റെ ആനുകൂല്യം തുടര്‍ച്ചയായ വിലവര്‍ധനവിലൂടെ ഇല്ലാതെയായി. തുടര്‍ച്ചയായ പത്താം ദിവസവും ഡീസല്‍ വില ഉയര്‍ന്നതോടെയാണ് ഇത്. 

ഡീസല്‍ വിലയിലെ എക്‌സൈസ് തീരുവയില്‍ 1.50 രൂപയായിരുന്നു പത്ത് ദിവസം മുന്‍പ് കുറച്ചത്. എണ്ണക്കമ്പനികള്‍ ഒരു രൂപ സബ്‌സിഡിയും നല്‍കിയതോടെ ഡീസല്‍ വില ലിറ്ററിന് 2.50 രൂപ കുറഞ്ഞിരുന്നു. എക്‌സൈസ് തീരുവ കുറയ്ക്കുന്നതിന് മുന്‍പ് ഒക്ടോബര്‍ അഞ്ചിന് 79.35 രൂപയായിരുന്നു കൊച്ചിയില്‍ ഡീസല്‍ ലിറ്ററിന് വില. 

എന്നാല്‍ 2.50 രൂപ കുറച്ച് പത്ത് ദിവസം പിന്നിട്ട തിങ്കളാഴ്ച കൊച്ചിയിലെ ഡീസല്‍ വില 79.57 രൂപയായി. ഡിസല്‍ വില തിങ്കളാഴ്ച കൂടിയില്ല. നികുതി ഇളവ് നല്‍കുന്നതിന് മുന്‍പ് 85.99 ആയിരുന്നു കൊച്ചിയില്‍ പെട്രോള്‍ വില. തിങ്കളാഴ്ച ഇത് 84.83ലേക്കെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com