ആശങ്ക വേണ്ട, മൊബൈല്‍ കണക്ഷന്‍ റദ്ദാകില്ല ; ആധാര്‍ നമ്പര്‍ വേണമെങ്കില്‍ ഒഴിവാക്കാം

നിലവില്‍ ആധാര്‍ വഴി മൊബൈല്‍ കണക്ഷന്‍ എടുത്തവര്‍ക്ക് അത് ഒഴിവാക്കുന്നതിനും സാധ്യമാണ്. സേവനദാതാവ് ആരാണോ അവരെ സമീപിച്ച് മറ്റൊരു തിരിച്ചറിയല്‍ രേഖ നല്‍കുന്നതിനൊപ്പം അപേക്ഷ സമര്‍പ്പിച്ചാല്‍ മതി. 
ആശങ്ക വേണ്ട, മൊബൈല്‍ കണക്ഷന്‍ റദ്ദാകില്ല ; ആധാര്‍ നമ്പര്‍ വേണമെങ്കില്‍ ഒഴിവാക്കാം

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് തിരിച്ചറിയല്‍ കാര്‍ഡായി നല്‍കിയെടുത്ത മൊബൈല്‍ കണക്ഷനുകള്‍ റദ്ദാകില്ല. ടെലികോം വകുപ്പും ആധാര്‍ അതോറിറ്റിയും ചേര്‍ന്നിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആധാര്‍ കെവൈസി ഉപയോഗിച്ച് എടുത്ത  50 കോടിയോളം കണക്ഷനുകള്‍ റദ്ദാകുമെന്ന തരത്തില്‍ നേരത്തേ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. 

മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിനായി ആധാര്‍ നമ്പര്‍ ആവശ്യമില്ലെന്ന് സുപ്രിംകോടതി നേരത്തേ വിധി പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആധാര്‍ തിരിച്ചറിയല്‍ രേഖയായി നല്‍കി മൊബൈല്‍ കണക്ഷന്‍ എടുത്തവരുടെ നമ്പറുകള്‍ അസാധുവാകുമെന്ന തരത്തില്‍ വാര്‍ത്തകള്‍  പ്രചരിച്ചത്. ആധാര്‍ ഉപയോഗിച്ച് എടുത്ത മൊബൈല്‍ നമ്പറുകള്‍ റദ്ദാക്കണമെന്ന് വിധിയില്‍ പറഞ്ഞിട്ടില്ലെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. നിലവില്‍ ആധാര്‍ വഴി മൊബൈല്‍ കണക്ഷന്‍ എടുത്തവര്‍ക്ക് അത് ഒഴിവാക്കുന്നതിനും സാധ്യമാണ്. സേവനദാതാവ് ആരാണോ അവരെ സമീപിച്ച് മറ്റൊരു തിരിച്ചറിയല്‍ രേഖ നല്‍കുന്നതിനൊപ്പം അപേക്ഷ സമര്‍പ്പിച്ചാല്‍ മതി. 

 ഇനി മുതല്‍ പുതിയ സിം കാര്‍ഡ് നല്‍കുന്നതിനായി പുതിയ കെവൈസി സംവിധാനം രൂപീകരിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡുകളുടെ പകര്‍പ്പ്, അപേക്ഷ നല്‍കുന്ന സമയം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഇനി ആവശ്യമായി വരുമെന്നും ആധാര്‍ അതോറിറ്റി അറിയിച്ചു. റിലയന്‍സ് ജിയോയുടെ കണക്ഷനാണ് പ്രധാനമായും ആധാര്‍ തിരിച്ചറിയല്‍ രേഖയായി സ്വീകരിച്ചിരുന്നത്. മറ്റ് സേവനദാതാക്കളും സ്വീകരിച്ചിരുന്നുവെങ്കിലും ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com