എംആര്‍പിയുമില്ല, കാലാവധിയുമില്ല; ഓണ്‍ലൈന്‍ വ്യാപാരത്തില്‍ വ്യാപക ക്രമക്കേടെന്ന് പരാതി

സാധനത്തിന്റെ പരമാവധി വിലയും കാലാവധിയും പാക്കറ്റില്‍ പ്രദര്‍ശിപ്പിക്കണമെന്ന ഉപഭോക്തൃ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം ഓണ്‍ലൈന്‍ കമ്പനികള്‍ കാറ്റില്‍പ്പറത്തുന്നതിന്റെ തെളിവാണി
എംആര്‍പിയുമില്ല, കാലാവധിയുമില്ല; ഓണ്‍ലൈന്‍ വ്യാപാരത്തില്‍ വ്യാപക ക്രമക്കേടെന്ന് പരാതി

ന്യൂഡല്‍ഹി: രാജ്യത്ത് ഓണ്‍ലൈന്‍ വഴി വിറ്റഴിക്കുന്ന ഉത്പന്നങ്ങളില്‍ പലതിലും പരമാവധി വില്‍പ്പന തുകയും കാലാവധിയും വ്യക്തമാക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം നടത്തിയ സര്‍വ്വേയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ ഉപയോക്താക്കള്‍ ഓണ്‍ലൈനായി വാങ്ങിയ സാധനങ്ങളെ അടിസ്ഥാനമാക്കിയാണ് മന്ത്രാലയം സര്‍വ്വേ നടത്തിയത്. ഓണ്‍ലൈനായെത്തുന്ന ഉത്പന്നങ്ങളുടെ പാക്കില്‍ എംആര്‍പി വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ലെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 47 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. 

പരമാവധി ഉപയോഗിക്കാവുന്ന തിയതിയും ഓണ്‍ലൈനിലെത്തുന്ന സാധനങ്ങളില്‍ രേഖപ്പെടുത്താറില്ലെന്ന് 57 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. സാധനത്തിന്റെ പരമാവധി വിലയും കാലാവധിയും പാക്കറ്റില്‍ പ്രദര്‍ശിപ്പിക്കണമെന്ന ഉപഭോക്തൃ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം ഓണ്‍ലൈന്‍ കമ്പനികള്‍ കാറ്റില്‍പ്പറത്തുന്നതിന്റെ തെളിവാണിതെന്ന് ഉപയോക്താക്കള്‍ പറയുന്നു. 

ഓണ്‍ലൈന്‍ വഴി വിറ്റഴിക്കുന്ന ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിന് വേണ്ടി 2017 മാര്‍ച്ചിലാണ് എംആര്‍പിയും കാലാവധിയും നിര്‍ബന്ധമാക്കിയുള്ള നിയമം സര്‍ക്കാര്‍ പാസാക്കിയത്. 2018 ജനുവരി ഒന്നുമുതല്‍ ഈ നിയമം പ്രാബല്യത്തിലും വന്നിരുന്നു. നിയമം നടപ്പിലാക്കി പത്ത് മാസമായിട്ടും അനുസരിക്കാന്‍ തയ്യാറാകാത്ത ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനാണ് മന്ത്രാലയത്തിന്റെ നീക്കം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com