കണക്ഷനെടുക്കാന്‍ വരുന്ന ഉപയോക്താവിന്റെ ചിത്രം തത്സമയം പകര്‍ത്തും;  സിംകാര്‍ഡ് അനുവദിക്കാൻ പുതിയ നടപടിയുമായി കേന്ദ്രസർക്കാർ 

ആധാര്‍കാര്‍ഡ് അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി തിരിച്ചറിയല്‍ നടപടിക്രമങ്ങള്‍ക്ക് സുപ്രീംകോടതി വിലക്കേര്‍പ്പെടുത്തിയ പശ്ചാതലത്തിലാണ് പുതിയ നീക്കം
കണക്ഷനെടുക്കാന്‍ വരുന്ന ഉപയോക്താവിന്റെ ചിത്രം തത്സമയം പകര്‍ത്തും;  സിംകാര്‍ഡ് അനുവദിക്കാൻ പുതിയ നടപടിയുമായി കേന്ദ്രസർക്കാർ 

ന്യൂഡല്‍ഹി: മൊബൈല്‍ ആപ്പ് ഉപയോഗപ്പെടുത്തി സിംകാര്‍ഡുകള്‍ അനുവദിക്കുന്നതിന് പുതിയ 'ഡിജിറ്റല്‍ നടപടിക്രമം' കൊണ്ടുവരാനൊരുങ്ങി കേന്ദ്ര സർക്കാർ. ടെലികോം വകുപ്പും യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് പുതിയ നടപടിക്രമങ്ങളെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. ആധാര്‍കാര്‍ഡ് അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി തിരിച്ചറിയല്‍ നടപടിക്രമങ്ങള്‍ക്ക് സുപ്രീംകോടതി വിലക്കേര്‍പ്പെടുത്തിയ പശ്ചാതലത്തിലാണ് പുതിയ നീക്കം.

സിം കാർഡ് കണക്ഷൻ എടുക്കാൻ വരുന്ന ഉപയോക്താവിന്റെ ചിത്രം തത്സമയം പകര്‍ത്തും. ഉപയോക്താവിന്റെ സ്ഥാനം നിര്‍ണയിക്കുന്ന അക്ഷാശം, രേഖാംശം, സമയം എന്നിവയും രേഖപ്പെടുത്തും. തുടർന്ന് ഒടിപിയുടെ അടിസ്ഥാനത്തില്‍ സിംകാര്‍ഡ് ഏജന്റിനെ കണ്ടെത്തും.  സിംകാര്‍ഡ് അനുവദിക്കും‌, ഇതാണ് പുതിയ രീതി അനുസരിച്ചുള്ള നടപടിക്രമം.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com