തലസ്ഥാനത്ത് ഉളളിവില കുതിച്ചുയര്‍ന്നു; കിലോയ്ക്ക് 30-40 രൂപ, ദിവസങ്ങള്‍ക്കുളളില്‍ ഏഴു മുതല്‍ പത്തുരൂപ വരെ വര്‍ധിച്ചു 

ചില്ലറ വിപണിയില്‍ കിലോയ്ക്ക് 30-40 രൂപയായി വില കുതിച്ചുയര്‍ന്നു
തലസ്ഥാനത്ത് ഉളളിവില കുതിച്ചുയര്‍ന്നു; കിലോയ്ക്ക് 30-40 രൂപ, ദിവസങ്ങള്‍ക്കുളളില്‍ ഏഴു മുതല്‍ പത്തുരൂപ വരെ വര്‍ധിച്ചു 

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഉള്ളിവില കുതിച്ചുയര്‍ന്നു. മൊത്തവിപണിയില്‍ കിലോയ്ക്ക് 23 രൂപയാണ് ഉള്ളിവില. ചില്ലറ വിപണിയില്‍ കിലോയ്ക്ക് 30-40 രൂപയായി വില കുതിച്ചുയര്‍ന്നു. ഉത്പാദന സംസ്ഥാനങ്ങളില്‍ നിന്നുള്ള ലഭ്യതക്കുറവാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ പത്തു ദിവസത്തിനുളളില്‍ ഉള്ളിവിലയില്‍ കിലോയ്ക്ക് ഏഴു മുതല്‍ പത്തു രൂപവരെയാണ് വര്‍ധിച്ചത്. ഉത്സവകാലമായതിനാല്‍ പൂര്‍ണമായ രീതിയില്‍ വിളവെടുപ്പു നടത്താന്‍ കര്‍ഷകര്‍ തയ്യാറാവാത്തതും ഉളളിവിലയില്‍ പ്രതിഫലിച്ചു. 

ഇതിനിടെ, ഏറ്റവുമധികം ഉള്ളി ഉത്പാദിപ്പിക്കുന്ന മഹാരാഷ്ട്ര നാസിക്ക് ജില്ലയിലെ ലസല്‍ഗാവില്‍ നിന്ന് വിപണിയെ നടുക്കുന്ന വാര്‍ത്തയുമെത്തി. സംസ്ഥാനത്ത് ശക്തിയായ ചൂടുകാറ്റു വീശുന്നതിനാല്‍ ഇത്തവണ ഖാരിഫ് വിളവെടുപ്പില്‍ വലിയ ഇടിവുണ്ടാവുമെന്നാണ് വിലയിരുത്തല്‍. ഇതോടെ, അവിടുത്തെ മൊത്തവിപണിയില്‍ ഉള്ളിവില കിലോയ്ക്ക് 21-22 രൂപയായി കുതിച്ചുയര്‍ന്നു. ഇതു ചില്ലറ വിപണിയെ സാരമായി ബാധിക്കാനാണ് സാധ്യത. ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി ഉത്പാദന സംസ്ഥാനമാണ് മഹാരാഷ്ട്ര.ഒരു വര്‍ഷം മുമ്പ് കിലോയ്ക്കു 15 രൂപയായിരുന്നു ലസല്‍ഗാവിലെ ഉള്ളിവില.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com