ഇന്ധന വിലയില്‍ നേരിയ ഇളവ് ; പെട്രോളിന് 10 പൈസ കുറഞ്ഞു

പെട്രോളിന് 10 പൈസയും ഡീസലിന് 7 പൈസയുമാണ് ഇന്ന് കുറഞ്ഞത്
ഇന്ധന വിലയില്‍ നേരിയ ഇളവ് ; പെട്രോളിന് 10 പൈസ കുറഞ്ഞു

തിരുവനന്തപുരം : ഇന്ധന വിലയില്‍ നേരിയ ഇളവ്. പെട്രോളിന് 10 പൈസയും ഡീസലിന് 7 പൈസയുമാണ് ഇന്ന് കുറഞ്ഞത്. തുടര്‍ച്ചയായ ആറാം ദിവസമാണ് ഇന്ധന വിലയില്‍ നേരിയ കുറവ് വരുന്നത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇന്നത്തെ വില 83.20 രൂപയാണ്. ഡീസലിന് 78.60 രൂപയാണ് ഇന്നത്തെ വില. 

തിരുവനന്തപുരത്ത് പെട്രോള്‍ വില 84.68 രൂപയാണ്. ഡീസല്‍ വില 80.12 രൂപയും. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 83.57 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 78.97 രൂപയാണ് ഇന്നത്തെ വില. 

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളിന്റെ ഇന്നത്തെ വില 81.34 രൂപയാണ്. ഡീസലിന് 74.85 രൂപയും. വാണിജ്യ തലസ്ഥാനമായ മുംബൈയ.ിലാകട്ടെ പെട്രോള്‍, ഡീസല്‍ വില യഥാക്രമം 86.81 രൂപയും, 78.46 രൂപയുമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com