2014ല്‍ റാങ്കിങ് 142, ഇപ്പോള്‍ 77, ഒറ്റ വര്‍ഷത്തെ മുന്നേറ്റം 23 സ്ഥാനങ്ങള്‍; ലോകബാങ്കിന്റെ ബിസിനസ്സ് സൗഹൃദാന്തരീക്ഷ പട്ടികയില്‍ തിളങ്ങി ഇന്ത്യ, മോദി സര്‍ക്കാരിന് ആശ്വാസം  

2014ല്‍ റാങ്കിങ് 142, ഇപ്പോള്‍ 77, ഒറ്റ വര്‍ഷത്തെ മുന്നേറ്റം 23 സ്ഥാനങ്ങള്‍; ലോകബാങ്കിന്റെ ബിസിനസ്സ് സൗഹൃദാന്തരീക്ഷ പട്ടികയില്‍ തിളങ്ങി ഇന്ത്യ, മോദി സര്‍ക്കാരിന് ആശ്വാസം  

ലോകബാങ്കിന്റെ ബിസിനസ്സ് എളുപ്പം ചെയ്യാന്‍ സാധിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് മികച്ച മുന്നേറ്റം

ന്യൂഡല്‍ഹി: ലോകബാങ്കിന്റെ ബിസിനസ്സ് എളുപ്പം ചെയ്യാന്‍ സാധിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് മികച്ച മുന്നേറ്റം. 190 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 23 സ്ഥാനം മുന്നേറി 77 -ാം റാങ്കിലെത്തി. ബിസിനസ്സ് സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്താന്‍ സ്വീകരിച്ച നടപടികളുടെ ഫലമായാണ് ഈ മുന്നേറ്റം. ഇത് മോദി സര്‍ക്കാരിന് ആശ്വാസം പകരും.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2014ല്‍ ബിസിനസ്സ് എളുപ്പം ചെയ്യാന്‍ സാധിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 142-ാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ വര്‍ഷം 100ലേക്ക് കടന്ന ഇന്ത്യ ഒറ്റയടിക്ക് 23 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഈ തലത്തില്‍ എത്തിയത്. വിദേശ നിക്ഷേപം ആകര്‍ഷിക്കല്‍, ബിസിനസ്സ് സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്തല്‍ തുടങ്ങി വിവിധ തലങ്ങളില്‍ സ്വീകരിച്ച നടപടികളുടെ ഫലമായാണ് റാങ്കിങ് ഉയര്‍ന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ ഉള്‍പ്പെടെ ബിജെപി സര്‍ക്കാര്‍ മുന്നോട്ടുവച്ച സ്വപ്‌നപദ്ധതികളെ ഒന്നടങ്കം വിമര്‍ശിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുളള പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വീകരിക്കുന്നത്. മെയ്ക്ക് ഇന്‍ ഇന്ത്യയെ മെയ്ഡ് ഇന്‍ ചൈന എന്ന് അഭിസംബോധന ചെയ്താണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുളളവര്‍ വിമര്‍ശിക്കുന്നത്. ഇതിന് ലോകബാങ്കിന്റെ പുതിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തക്ക മറുപടി നല്‍കാനുളള ശ്രമത്തിലാണ് ബിജെപി നേതാക്കള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com