പാന്‍ കാര്‍ഡില്‍ ഇനി മുതല്‍ അച്ഛന്റെ പേര് നിര്‍ബന്ധമില്ല; നിയമഭേദഗതി ഉടന്‍

ആദായ നികുതി ചട്ടത്തിലെ 114 ആം റൂളാണ് ഇതിനായി ഭേദഗതി ചെയ്യുന്നത്. ഇതോടെ സിംഗിള്‍ പാരന്റുള്ളവര്‍ക്ക് പാന്‍ കാര്‍ഡ് ലഭിക്കാന്‍ നേരിട്ടിരുന്ന നിയമ തടസ്സം മാറിക്കിട്ടും.
പാന്‍ കാര്‍ഡില്‍ ഇനി മുതല്‍ അച്ഛന്റെ പേര് നിര്‍ബന്ധമില്ല; നിയമഭേദഗതി ഉടന്‍

ന്യൂഡല്‍ഹി: പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ അച്ഛന്റെ പേര് വയ്ക്കണമെന്ന നിബന്ധന ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ആദായ നികുതി ചട്ടത്തിലെ 114 ആം റൂളാണ് ഇതിനായി ഭേദഗതി ചെയ്യുന്നത്. ഇതോടെ സിംഗിള്‍ പാരന്റുള്ളവര്‍ക്ക് പാന്‍ കാര്‍ഡ് ലഭിക്കാന്‍ നേരിട്ടിരുന്ന നിയമ തടസ്സം മാറിക്കിട്ടും.
 
 ഈ മാസം 17 ന് ഇതിന്റെ കരട് പ്രസിദ്ധീകരിക്കുമെന്നാണ് കരുതപ്പെടുന്നത്. വേര്‍പിരിഞ്ഞ് താമസിക്കുന്ന മാതാപിതാക്കളുള്ളവരിലെ ഒരു വിഭാഗത്തിന് പാന്‍ കാര്‍ഡ് ലഭിക്കുന്നതിനായി തടസ്സമുണ്ടായതോടെയാണ് ഈ നിയമത്തില്‍ ഇളവ് കൊണ്ടു വരണമെന്ന് ആവശ്യമുയര്‍ന്നത്. മേനകാ ഗാന്ധിയുള്‍പ്പടെയുള്ളവര്‍  ഈ ആവശ്യത്തെ പരസ്യമായി പിന്തുണച്ചിരുന്നു. അമ്മയോടൊപ്പം ജീവിക്കുന്നവര്‍ക്ക് സര്‍ക്കാരിന്റെ ഈ തീരുമാനം മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുമെന്നായിരുന്നു അവര്‍ അഭിപ്രായപ്പെട്ടത്.

1962 ലാണ് പാന്‍കാര്‍ഡ് ലഭിക്കുന്നതിനായി അച്ഛന്റെ പേര് നിര്‍ബന്ധമാക്കിക്കൊണ്ട് ആദായ നികുതി വകുപ്പ് ഉത്തരവിറക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com