ആമസോണിന് ഭീഷണിയായി ഫെയ്‌സ്ബുക്കും; വരുന്നു പുതിയ ഷോപ്പിങ് ആപ്പ്

ഇ - കോമേഴ്‌സ് ഭീമനായ ആമസോണിന് വെല്ലുവിളി ഉയര്‍ത്തി പ്രമുഖ സോഷ്യല്‍ മീഡിയ സ്ഥാപനമായ ഫെയ്‌സ്ബുക്കും രംഗത്ത്
ആമസോണിന് ഭീഷണിയായി ഫെയ്‌സ്ബുക്കും; വരുന്നു പുതിയ ഷോപ്പിങ് ആപ്പ്

ന്യൂഡല്‍ഹി: ഇ - കോമേഴ്‌സ് ഭീമനായ ആമസോണിന് വെല്ലുവിളി ഉയര്‍ത്തി പ്രമുഖ സോഷ്യല്‍ മീഡിയ സ്ഥാപനമായ ഫെയ്‌സ്ബുക്കും രംഗത്ത്. ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുളള മറ്റൊരു സാമൂഹ്യമാധ്യമമായ ഇന്‍സ്റ്റാഗ്രാം പുതിയ ഷോപ്പിങ് ആപ്പിന്റെ പണിപ്പുരയിലാണ്. ഐജി ഷോപ്പിങ് എന്ന പേര് നല്‍കാന്‍ ഉദേശിക്കുന്ന  ഷോപ്പിങ് ആപ്പില്‍ വിവിധ ഉല്‍പ്പനങ്ങളുടെ നീണ്ട ശ്രേണി അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വിവിധ കമ്പനികളുടെ ഉല്‍പ്പനങ്ങള്‍ ഒരു പ്ലാറ്റ്‌ഫോമില്‍ അവതരിപ്പിച്ച് ഷോപ്പിങ് രംഗത്ത് ശ്രദ്ധേയമായ ഇടപെടല്‍ നടത്താനാണ് കമ്പനിയുടെ പദ്ധതി.

സോഷ്യല്‍മീഡിയ ഉപയോക്താക്കളെ ഷോപ്പിങിലേക്ക് ആകര്‍ഷിക്കുന്ന തരത്തിലായിരിക്കും ആപ്പ് സജ്ജീകരിക്കുക. എന്നാല്‍ ആപ്പ് പുറത്തിറക്കുന്നതിനെ സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കമ്പനി തയ്യാറായിട്ടില്ല. നിലവില്‍ ആപ്പിന് രൂപം നല്‍കുന്നതിനുളള ജോലികള്‍ പുരോഗമിക്കുകയാണ്.

നിലവില്‍ ഇന്‍സ്്റ്റാഗ്രാമിന് 2.5 കോടി ഉപയോക്താക്കളാണുളളത്. ഇതില്‍ 20 ലക്ഷം പേര്‍ പരസ്യരംഗത്തുളളവരാണ്. ഇന്‍സ്്റ്റാഗ്രാം ഉപയോഗിക്കുന്ന അഞ്ചില്‍ നാലുപേരും കുറഞ്ഞത് ഒരു ബിസിനസ് എങ്കിലും പിന്തുടരുന്നവരാണ്. ഇത് പുതിയ ആപ്പിന്റെ വിജയത്തിന് നിര്‍ണായകമാകുമെന്ന് കമ്പനി കണക്കുകൂട്ടുന്നു.

2017 മുതല്‍ ഇന്‍സ്റ്റാഗ്രാമില്‍ ഷോപ്പിങ് ഫീച്ചര്‍ ഉണ്ട്. തങ്ങളുടെ ഉല്‍പ്പനങ്ങള്‍ ടാഗ് ചെയ്ത് പോസ്റ്റ് ചെയ്യാന്‍ ഈ ഫീച്ചര്‍ വിവിധ കമ്പനികള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ഇത് ഉല്‍പ്പനങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് വലിയ പ്രയോജനമാകുന്നുണ്ട്. പുതിയ ആപ്പ് നിലവില്‍ വരുന്നതോടെ ഷോപ്പിങ് കൂടുതല്‍ വിപുലമാക്കാന്‍ കഴിയുമെന്ന് ഇന്‍സ്റ്റാഗ്രാം കണക്കുകൂട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com