സംസാരത്തിലൂടെ ആശയങ്ങള്‍ കൈമാറാം; ലൈവ് ഓഡിയോയുമായി ട്വിറ്റര്‍ 

ശബ്ദസംപ്രേക്ഷണം തത്സമയം സാധ്യമാക്കുന്ന ഫീച്ചറുമായി പ്രമുഖ സാമൂഹ്യമാധ്യമായ ട്വിറ്റര്‍.
സംസാരത്തിലൂടെ ആശയങ്ങള്‍ കൈമാറാം; ലൈവ് ഓഡിയോയുമായി ട്വിറ്റര്‍ 

ന്യൂഡല്‍ഹി: ശബ്ദസംപ്രേക്ഷണം തത്സമയം സാധ്യമാക്കുന്ന ഫീച്ചറുമായി പ്രമുഖ സാമൂഹ്യമാധ്യമായ ട്വിറ്റര്‍. തത്സമയ സംപ്രേക്ഷണം സാധ്യമാക്കുന്ന ആപ്പായ പെരിസ്‌കോപ്പ് വഴിയാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇതിലുടെ ഉപഭോക്താക്കള്‍ക്ക് തത്സമയ ശബ്ദ സംപ്രേക്ഷണം നടത്താന്‍ കഴിയുമെന്ന് ട്വിറ്റര്‍ പറയുന്നു.

ചില ഉപഭോക്താക്കള്‍ക്ക് ക്യാമറയുടെ സഹായമില്ലാതെ സംസാരത്തിലൂടെ ആശയങ്ങള്‍ കൈമാറാനാണ് താത്പര്യം. ക്യാമറയുടെ മുന്നില്‍ നില്‍ക്കാന്‍ താത്പര്യമില്ലാത്ത ഇത്തരക്കാരെ ലക്ഷ്യമിട്ടാണ് പുതിയ ഫീച്ചറുമായി ട്വിറ്റര്‍ രംഗപ്രവേശം ചെയ്തിരിക്കുന്നത്. പെരിസ്‌കോപ്പിന് പുറമേ ട്വിറ്റര്‍ ആപ്പ് ഉപയോഗിക്കുന്ന ഐഒഎസ് ഉപയോക്താക്കള്‍ക്കും പുതിയ ഫീച്ചര്‍ പ്രയോജനപ്പെടുത്താനാകും. ഇതിനായി നിലവിലെ ട്വിറ്റര്‍ ആപ്പ് അപ്‌ഡേറ്റ് ചെയ്യണമെന്ന് കമ്പനി വ്യക്തമാക്കുന്നു. തുടര്‍ന്ന് കംമ്പോസ് സ്‌ക്രീനില്‍ തെളിയുന്ന ഗോ ലൈവ് ബട്ടണില്‍ അമര്‍ത്തിയാല്‍ ശബ്ദ സംപ്രേഷണം സാധ്യമാകും. നിലവിലെ ലൈവ് സ്ട്രീമിങ് പ്ലാറ്റ്‌ഫോമിനെ കൂടുതല്‍ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. അത്യാധുനിക സംവിധാനമായ ലൈവ് പോഡ്കാസ്റ്റിങിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് നീക്കം. പോഡ്കാസ്റ്റ് ഇന്‍ഡസ്ട്രിയുടെ അനന്ത സാധ്യതകള്‍ കൂടി കണക്കിലെടുത്താണ് ട്വിറ്ററിന്റെ പുതിയ കടന്നുവരവ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com