ഓഹരി സൂചികകള്‍ക്ക് കനത്ത തിരിച്ചടി; സെന്‍സെക്‌സ് 467.65 പോയിന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലെത്തിയതോടെ ഓഹരി സൂചികകള്‍ക്ക് കനത്ത തിരിച്ചടി നേരിട്ടു
ഓഹരി സൂചികകള്‍ക്ക് കനത്ത തിരിച്ചടി; സെന്‍സെക്‌സ് 467.65 പോയിന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലെത്തിയതോടെ ഓഹരി സൂചികകള്‍ക്ക് കനത്ത തിരിച്ചടി നേരിട്ടു. സെന്‍സെക്‌സ് 450 ലേറെ പോയിന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തപ്പോൾ നിഫ്റ്റി 11,450 നിലവാരത്തിലേക്ക് പതിച്ചു.  സെന്‍സെക്‌സ് 467.65 പോയിന്റ് നഷ്ടത്തില്‍ 37922.17ലും നിഫ്റ്റി 151 പോയിന്റ് താഴ്ന്ന് 11438.10ലുമാണ് ക്ലോസ് ചെയ്തത്. 

ബിഎസ്ഇയിലെ 1059 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1676 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. എച്ച്‌സിഎല്‍ ടെക്, ആക്‌സിസ് ബാങ്ക്, സിപ്ല, ഗെയില്‍, വിപ്രോ, യെസ് ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. സണ്‍ ഫാര്‍മ, വേദാന്ത, ഹിന്‍ഡാല്‍കോ, ഡോ. റെഡ്ഡീസ് ലാബ്, കോള്‍ ഇന്ത്യ, എസ്ബിഐ, എച്ച്ഡിഎഫ്‌സി, ഒഎന്‍ജിസി, ബജാജ് ഓട്ടോ, റിലയന്‍സ്, ഏഷ്യന്‍ പെയിന്റ്‌സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. രാജ്യത്തെ കറന്റ് അക്കൗണ്ട് കമ്മി വര്‍ധിച്ചതും അസംസ്‌കൃത എണ്ണവിലയിലെ വര്‍ധനയുമെല്ലാം വിപണിക്ക് തിരിച്ചടിയായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com