തകര്‍ന്നടിഞ്ഞ് രൂപ, ഡോളറിനെതിരായ നഷ്ടം 50 പൈസയ്ക്ക് മുകളില്‍; 72 രൂപ 25 പൈസ

കറന്‍സി വിപണിയുടെ തുടക്കത്തില്‍ ഡോളറിനെതിരെ 36 പൈസ ഇടിഞ്ഞ രൂപ വീണ്ടും താഴ്ന്ന് 51 പൈസയുടെ നഷ്ടം രേഖപ്പെടുത്തി
തകര്‍ന്നടിഞ്ഞ് രൂപ, ഡോളറിനെതിരായ നഷ്ടം 50 പൈസയ്ക്ക് മുകളില്‍; 72 രൂപ 25 പൈസ

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയ്ക്ക് വീണ്ടും സര്‍വകാല റെക്കോഡ് താഴ്ച. കറന്‍സി വിപണിയുടെ തുടക്കത്തില്‍ ഡോളറിനെതിരെ 36 പൈസ ഇടിഞ്ഞ രൂപ വീണ്ടും താഴ്ന്ന് 51 പൈസയുടെ നഷ്ടം രേഖപ്പെടുത്തി. നിലവില്‍ 72 രൂപ 25 പൈസ എന്ന നിലയിലാണ് രൂപ. 

 വിപണിയുടെ തുടക്കത്തില്‍ 36 പൈസയുടെ ഇടിവോടെ 72 രൂപ 10 പൈസ എന്ന നിലയിലായിരുന്നു രൂപ.തുടര്‍ന്നും ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. വിവിധ കറന്‍സികള്‍ക്കെതിരെ ഡോളര്‍ ശക്തിയാര്‍ജിക്കുന്നതാണ് രൂപയുടെ ഇടിവിന് കാരണം. അസംസ്‌കൃത എണ്ണയുടെ വില ഉയരുന്നതും ഇറക്കുമതി രാജ്യമായ ഇന്ത്യയുടെ കറന്‍സിയില്‍ പ്രതിഫലിച്ചു.

അമേരിക്കന്‍ സമ്പദ് വ്യവസ്ഥ ശക്തമാണെന്ന സൂചന നല്‍കി പുറത്തിറങ്ങിയ ഓഗസ്റ്റിലെ തൊഴില്‍ കണക്കുകളാണ്് ഡോളര്‍ ശക്തിയാര്‍ജിക്കാന്‍ പ്രധാനകാരണം. കൂടാതെ ചൈനയുമായുളള അമേരിക്കയുടെ വ്യാപാരബന്ധം വഷളാകുന്നതും ഡോളറില്‍ പ്രതിഫലിക്കുന്നുണ്ട്. ചൈനയില്‍ നിന്നുളള ഇറക്കുമതികള്‍ക്ക് തീരുവ ഏര്‍പ്പെടുത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയും ഡോളറിന് കരുത്തുപകരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com