പ്രവാസികള്‍ക്ക് ചാകര, യുഎഇ ദിര്‍ഹം 20 രൂപയിലേക്ക്, കുവൈറ്റ് ദിനാര്‍ 240; രൂപ വീണ്ടും താഴേക്ക്

ഡോളര്‍ ശക്തിയാര്‍ജിക്കുന്നതിന്റെ ചുവടുപിടിച്ച് ഗള്‍ഫ് കറന്‍സികളുടെ മൂല്യത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്
പ്രവാസികള്‍ക്ക് ചാകര, യുഎഇ ദിര്‍ഹം 20 രൂപയിലേക്ക്, കുവൈറ്റ് ദിനാര്‍ 240; രൂപ വീണ്ടും താഴേക്ക്

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ തകര്‍ച്ച തുടരുന്നു. ഒരു ഡോളറിന് 73 രൂപ നല്‍കണമെന്ന സ്ഥിതിയിലേക്കാണ് നീങ്ങുന്നത്. ഇന്ന് കറന്‍സി വിപണിയുടെ ആദ്യ മിനിറ്റുകളില്‍ ഒരു ഘട്ടത്തില്‍ ഡോളറിനെതിരെ 72 രൂപ 91 പൈസ എന്ന നിലയിലേക്ക് രൂപയുടെ മൂല്യം കൂപ്പുകുത്തി. 72 രൂപ 80 പൈസ എന്ന നിലയിലാണ് രൂപയുടെ വിനിമയം ആരംഭിച്ചത്. കഴിഞ്ഞ ദിവസം 11 പൈസയുടെ നഷ്ടത്തോടെ 72 രൂപ 69 പൈസ എന്നതായിരുന്നു രൂപയുടെ വിനിമയനിരക്ക്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതിന്റെ ചുവടുപിടിച്ച് ഗള്‍ഫ് കറന്‍സികളുടെ മൂല്യത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. പ്രവാസികള്‍ ഇത് പ്രയോജനപ്പെടുത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

അസംസ്‌കൃത എണ്ണ വില കുതിക്കുന്നതും , ഓഹരി വിപണിയില്‍ നിന്ന് പുറത്തേയ്ക്കുളള മൂലധന ഒഴുക്ക് വര്‍ധിച്ചതുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയും ചൈനയും തമ്മിലുളള വ്യാപാരയുദ്ധവും കറന്‍സി വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. 

അതേസമയം രൂപയുടെ മൂല്യം താഴുന്നത് പ്രയോജനപ്പെടുത്താനുളള ശ്രമത്തിലാണ് പ്രവാസികള്‍. വിദേശരാജ്യങ്ങളുടെ കറന്‍സി മൂല്യം ഉയര്‍ന്നത് കണക്കിലെടുത്ത് ഇന്ത്യയിലേക്ക് പണം അയയ്ക്കുന്നത് വര്‍ധിച്ചിട്ടുണ്ട്. പ്രവാസികള്‍ ഏറ്റവുമധികമുളള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമാണ് മുഖ്യമായും പണം ഒഴുകുന്നത്. ഒരു യുഎഇ ദിര്‍ഹത്തിന് 20 രൂപ നല്‍കണമെന്ന തരത്തിലേയ്ക്കാണ് രൂപയുടെ മൂല്യം താഴുന്നത്. കുവൈത്ത് ദിനാര്‍, സൗദി റിയാല്‍, ഒമാന്‍ റിയാല്‍ എന്നിവയുടെ മൂല്യവും സമാനമായ നിലയില്‍ ഉയര്‍ന്നിട്ടുണ്ട്. 240 രൂപയാണ് ഒരു കുവൈറ്റ് ദിനാറിന്റെ വിനിമയ നിരക്ക്. ഒമാന്‍ റിയാല്‍ 189രൂപ 21 പൈസ, സൗദി റിയാല്‍ 19രൂപ 84 പൈസ എന്നിങ്ങനെയാണ് മറ്റു വിനിമനിരക്കുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com