രാജ്യാന്തര എണ്ണ വില കുതിക്കുന്നു; ഇന്ത്യയില്‍ പെട്രോള്‍ ഡീസല്‍ വില ഇനിയും ഉയരും 

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ബാരലിന് 80ലേക്ക് അടുക്കുന്നു.
രാജ്യാന്തര എണ്ണ വില കുതിക്കുന്നു; ഇന്ത്യയില്‍ പെട്രോള്‍ ഡീസല്‍ വില ഇനിയും ഉയരും 

ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ബാരലിന് 80ലേക്ക് അടുക്കുന്നു. ഇറാനെതിരെ യുദ്ധത്തിന് അമേരിക്ക കോപ്പുകൂട്ടുന്നതായുളള റിപ്പോര്‍ട്ടുകളും അമേരിക്കയില്‍ വീശിയടിക്കാന്‍ പോകുന്ന ചുഴലിക്കാറ്റും അസംസ്‌കൃത എണ്ണ വിലയില്‍ പ്രതിഫലിക്കുമെന്ന് വിദഗ്ധര്‍ കണക്കുകൂട്ടുന്നു. ഇതോടെ എല്ലാ റെക്കോഡുകളും ഭേദിച്ച് കുതിക്കുന്ന ഇന്ധനവില ഇനിയും ഉയരുമെന്ന ഭീതിയിലാണ് ഇന്ത്യ. നിലവില്‍ എക്‌സൈസ് തീരുവ കുറച്ച് ജനങ്ങളുടെ ദുരിതം ലഘൂകരിക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധത്തിലാണ്. 

ഇറാനെതിരെയുളള നീക്കങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇവിടെ നിന്ന് എണ്ണ വാങ്ങുന്നത് എല്ലാ രാജ്യങ്ങളും അവസാനിപ്പിക്കണമെന്ന് യുഎസ് നിരന്തരം ആവശ്യപ്പെടുകയാണ്. ഇത് എണ്ണ ആവശ്യകത കുറയാന്‍ ഇടയാക്കുമെന്ന് കരുതുന്നു. ഇത് എണ്ണ വിലയില്‍ പ്രതിഫലിക്കുന്നതായി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇതിനിടെ അമേരിക്കയില്‍ വീശിയടിക്കാന്‍ പോകുന്ന ചുഴലിക്കാറ്റ് നിലവില്‍ തന്നെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന അസംസ്‌കൃത എണ്ണ വില ക്രമാതീതമായി ഉയരാന്‍ ഇടയാക്കുന്നെും ആശങ്കപ്പെടുന്നു. ഇതിനിടയില്‍ ഒപെകും റഷ്യയും തമ്മില്‍ ഡിസംബറില്‍ പുതിയ ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെടുമെന്ന് കഴിഞ്ഞ ദിവസം റഷ്യന്‍ ഊര്‍ജ്ജ മന്ത്രി അലക്‌സാണ്ടര്‍ നൊവെക് പ്രഖ്യാപിച്ചത്  അന്താരാഷ്ട്ര രംഗത്ത് അല്പം ആശ്വാസം നല്‍കുന്നുണ്ട്.

ഒപെക്കും റഷ്യയുള്‍പ്പെടെയുളള എണ്ണ ഉല്‍പ്പാദക രാജ്യങ്ങളും 2017 ജനുവരിയില്‍ ഉല്‍പ്പാദന നിയന്ത്രണ കരാര്‍ നടപ്പാക്കിയിരുന്നു. ഇതെ തുടര്‍ന്ന് എണ്ണവില 40 ശതമാനം ഉയര്‍ന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ വീണ്ടും ഉല്‍പ്പാദനത്തില്‍ അവര്‍ ഇളവുകള്‍ വരുത്തിയിട്ടുണ്ടെങ്കിലും ക്രൂഡ് വിലയെ തോതില്‍ നിയന്ത്രിക്കാന്‍ അവ പര്യാപ്തമാകുന്നില്ല. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നത് രാജ്യത്ത് എണ്ണവില ഉയരാനുളള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com