ഇനി യൂറോപ്പിലേക്ക് പറക്കാം, ഈസിയായി; ഷെങ്കന്‍ വിസയില്‍ ഇളവ്

 പ്രയോറിറ്റി വിസ നിരക്കുകള്‍ കുറച്ച് ഇന്ത്യക്കാര്‍ക്ക് അനുവദിക്കപ്പെടുന്നതോടെ യൂറോപ്യന്‍ സന്ദര്‍ശനം ചിലവ് കുറഞ്ഞതാവുകയും നിലവിലെ കാലതാമസം നീങ്ങിക്കിട്ടുകയും ചെയ്യും
ഇനി യൂറോപ്പിലേക്ക് പറക്കാം, ഈസിയായി; ഷെങ്കന്‍ വിസയില്‍ ഇളവ്

യൂറോപ്യന്‍ ടൂറ് നടത്താന്‍ കാത്തിരുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുണ്ട്. ഇന്ത്യക്കാര്‍ക്ക് പ്രയോറിറ്റി വിസ അനുവദിക്കാന്‍ ഷെങ്കന്‍ രാജ്യങ്ങള്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഷെങ്കന്‍ വിസ അനുവദിക്കുന്നതില്‍ ഇന്ത്യക്കാര്‍ക്ക് ഇളവുകള്‍ ലഭിക്കാന്‍ പോകുന്നത്. 

 പ്രയോറിറ്റി വിസ നിരക്കുകള്‍ കുറച്ച് ഇന്ത്യക്കാര്‍ക്ക് അനുവദിക്കപ്പെടുന്നതോടെ യൂറോപ്യന്‍ സന്ദര്‍ശനം ചിലവ് കുറഞ്ഞതാവുകയും നിലവിലെ കാലതാമസം നീങ്ങിക്കിട്ടുകയും ചെയ്യും. ബിസിനസുകാരെ പോലെ തന്നെ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ചേക്കേറുന്ന വിദ്യാര്‍ത്ഥികളുടെയും വിനോദ സഞ്ചാരികളുടെയും എണ്ണം വര്‍ധിച്ചതായും കണ്ടെത്തിയിട്ടുണ്ട്. 

നിലവില്‍ 90,000 രൂപയാണ് സൂപ്പര്‍ പ്രയോറിറ്റി വിസ ലഭിക്കുന്നതിനായി ഇന്ത്യന്‍ പൗരന്‍മാര്‍ ബ്രിട്ടണില്‍ നല്‍കി വരുന്നത്. ഇതിനും പുറമേ വിസ നടപടി ക്രമങ്ങള്‍ക്കായി ഒരു ദിവസം സമയവും വേണ്ടി വരാറുണ്ട. വെക്കേഷന്‍ സമയങ്ങളില്‍ നാട്ടിലേക്ക് തിരിക്കുന്ന ഇന്ത്യക്കാരെ സംബന്ധിച്ചടുത്തോളം 20,000 രൂപ അധികം നല്‍കിയാല്‍ മാത്രമേ ഒരാഴ്ചയ്ക്കുള്ളില്‍ പ്രയോറിറ്റി വിസ അനുവദിക്കാറുള്ളൂ. ബ്രിട്ടനൊഴികെയുള്ള മറ്റ് ഷെങ്കന് രാജ്യങ്ങള്‍ ബ്രിട്ടന്‍ നിലവില്‍ ഈടാക്കുന്ന തുകയിലും താഴെയാവും ഈടാക്കുക. 

ബെല്‍ജിയം. ചെക്ക് റിപ്പബ്ലിക്, ജര്‍മ്മി, ഇറ്റലി തുടങ്ങി 26 യൂറോപ്യന്‍ രാഷ്ടങ്ങളാണ് ഷെങ്കന്‍ സ്റ്റേറ്റ്‌സ് എന്ന് അറിയപ്പെടുന്നത്. പ്രയോറിറ്റി വിസ ഇന്ത്യക്കാര്‍ക്ക് ലഭ്യമാക്കുന്നതുനുള്ള അടിയന്തര നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com