അടച്ചു പൂട്ടുന്നോ, അതോ പിഴയടയ്ക്കുന്നോ? തീവ്രവാദ ഉള്ളടക്കങ്ങള്‍ അനുവദിക്കില്ലെന്ന് ഫേസ്ബുക്കിനോട് യൂറോപ്യന്‍ യൂണിയന്‍

മണിക്കൂറുകള്‍ക്കുള്ളില്‍ വെബ്‌സൈറ്റ് അടച്ചു പൂട്ടുകയോ ആഗോള വരുമാനത്തിന്റെ നാല് ശതമാനം വരെ പിഴ ഈടാക്കാനോ ആണ് യൂറോപ്യന്‍ യൂണിയന്‍ ഉദ്ദേശിക്കുന്നത്
അടച്ചു പൂട്ടുന്നോ, അതോ പിഴയടയ്ക്കുന്നോ? തീവ്രവാദ ഉള്ളടക്കങ്ങള്‍ അനുവദിക്കില്ലെന്ന് ഫേസ്ബുക്കിനോട് യൂറോപ്യന്‍ യൂണിയന്‍

തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ ഒഴിവാക്കിയില്ലെങ്കില്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് ഫേസ്ബുക്കിന് യൂറോപ്യന്‍ യൂണിയന്റെ മുന്നറിയിപ്പ്. ലോക വ്യാപകമായി തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ രീതി ഓണ്‍ലൈനിലേക്ക് മാറിയിട്ടുണ്ടെന്നും യുവാക്കളെ ആകര്‍ഷിക്കുന്നതിന് സമൂഹമാധ്യമങ്ങള്‍ വഴി വയ്ക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ടെക് ഭീമന്‍മാര്‍ക്ക് യൂണിയന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

സമീപകാലത്ത് യൂറോപ്പിലുണ്ടായ ഭീകരാക്രമങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാണെന്നും സര്‍ക്കുലറില്‍ പറയുന്നു. ഇത്തരം ഉള്ളടക്കങ്ങള്‍ ഒഴിവാക്കാന്‍ കൂട്ടാക്കാത്ത പക്ഷം മണിക്കൂറുകള്‍ക്കുള്ളില്‍ വെബ്‌സൈറ്റ് അടച്ചു പൂട്ടുകയോ ആഗോള വരുമാനത്തിന്റെ നാല് ശതമാനം വരെ പിഴ ഈടാക്കാനോ ആണ് യൂറോപ്യന്‍ യൂണിയന്‍ ഉദ്ദേശിക്കുന്നത്. അടുത്ത വര്‍ഷം ആരംഭത്തോടെ ഈ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് യൂണിയന്റെ ലക്ഷ്യം.

വ്യക്തികളുടെ വിവരങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി നേരത്തെ ജിഡിപിആര്‍ നിയമം യൂറോപ്യന്‍ യൂണിയന്‍ കൊണ്ടുവന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com