പിഎസ്എല്‍വി -സി 42 വിക്ഷേപണത്തിന് കൗണ്ട്ഡൗണ്‍ തുടങ്ങി ; ഭ്രമണപഥത്തിലെത്തിക്കുന്നത് ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളെ

 ഐഎസ്ആര്‍ഒ ഈ വര്‍ഷം വിക്ഷേപിക്കുന്ന മൂന്നാമത്തെ പിഎസ്എല്‍വിയാണ് സി-42. 
പിഎസ്എല്‍വി -സി 42 വിക്ഷേപണത്തിന് കൗണ്ട്ഡൗണ്‍ തുടങ്ങി ; ഭ്രമണപഥത്തിലെത്തിക്കുന്നത് ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളെ

ശ്രീഹരിക്കോട്ട: ഭൗമനിരീക്ഷണത്തിനുള്ള ബ്രിട്ടന്റെ ഉപഗ്രഹങ്ങളെ ഭ്രമണ പഥത്തിലെത്തിക്കുന്നതിനായി പിഎസ്എല്‍വി - സി 42 തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി. നോവസാറും എസ്-1-4 എന്ന ഉപഗ്രഹങ്ങളും  വഹിച്ച് രാത്രി പത്ത് മണിക്ക് ശേഷമാവും പിഎസ്എല്‍വി കുതിക്കുക. 

ഭൂമിയില്‍ നിന്നും 583 കിലോ മീറ്റര്‍ അകലത്തായി ബ്രിട്ടന്റെ ഈ രണ്ട് ഉപഗ്രഹങ്ങളും ഇനി സൂര്യനെ ചുറ്റും. 17.5 മിനിറ്റ് കൊണ്ട് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 

വനവ്യാപ്തി അറിയുന്നതിനും, ഭൂവിനിയോഗം തിട്ടപ്പെടുത്തുന്നതിനും ഐസ് കവര്‍ എന്തുമാത്രം ഉണ്ടെന്ന് അറിയുന്നതിനുമുള്ള ചിത്രങ്ങള്‍ ലഭ്യമാക്കുകയാണ് നോവസാറിന്റെ ജോലി. ഇതിന് പുറമേ പ്രളയ -ദുരന്ത പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സഹായിക്കുന്ന വിവരങ്ങളും നോവസാര്‍ നല്‍കുമെന്നാണ് ബ്രിട്ടന്റെ പ്രതീക്ഷ.

പരിസ്ഥിതി നിരീക്ഷണം, വിഭവങ്ങളുടെ സര്‍വ്വേ, തുടങ്ങിയ പഠനങ്ങള്‍ക്കായാണ് എസ്-1-4 വിക്ഷേപിക്കുന്നത്.  ഐഎസ്ആര്‍ഒ ഈ വര്‍ഷം വിക്ഷേപിക്കുന്ന മൂന്നാമത്തെ പിഎസ്എല്‍വിയാണ് സി-42.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com