നേരറിയാന്‍ സിബിഐ;  വിവരം ചോര്‍ത്തിയതില്‍ ഫേസ്ബുക്കിനും കേംബ്രിഡ്ജ് അനലറ്റിക്കയ്ക്കും കത്ത്

ഫേസ്ബുക്ക് ഉപയോക്താക്കളായ ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ച് വഴി അനധികൃതമായി കേംബ്രിഡ്ജ് ഇന്ത്യ കൈക്കലാക്കിയെന്നായിരുന്നു ആരോപണം.
നേരറിയാന്‍ സിബിഐ;  വിവരം ചോര്‍ത്തിയതില്‍ ഫേസ്ബുക്കിനും കേംബ്രിഡ്ജ് അനലറ്റിക്കയ്ക്കും കത്ത്

നധികൃതമായി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരം ചോര്‍ത്തിയ സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ ഫേസ്ബുക്കിനും കേംബ്രിഡ്ജ് അനലറ്റിക്കയ്ക്കും കത്തെഴുതി. രണ്ട് കമ്പനികളും വിവരശേഖരണത്തിനായി ഉപയോഗിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ആരാഞ്ഞാണ് കത്ത്. വിവരം ചോര്‍ത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് കേംബ്രിഡ്ജ് അനലറ്റിക്കയ്‌ക്കെതിരെ സിബിഐ കഴിഞ്ഞ മാസം പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. 

ഫേസ്ബുക്ക് ഉപയോക്താക്കളായ ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ച് വഴി അനധികൃതമായി കേംബ്രിഡ്ജ് ഇന്ത്യ കൈക്കലാക്കിയെന്നായിരുന്നു ആരോപണം. 20 കോടിയോളം ഇന്ത്യക്കാരാണ് നിലവില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നത്. 
2016 ലെ യുഎസ് തിരഞ്ഞെടുപ്പില്‍ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി ക്യാമ്പെയിന്‍ ട്രംപിന് അനുകൂലമാക്കിയെന്ന ആരോപണം കേംബ്രിഡ്ജ് അനലറ്റിക്ക നേരിട്ടിരുന്നു. 

ഹാര്‍ഡ്വെയര്‍ ഉത്പാദകരും ഫേസ്ബുക്കും തമ്മിലുള്ള ഇടപാടുകളുടെ  ഭാഗമായാണ് വ്യക്തികളുടെ വിവരങ്ങള്‍ ചോരുന്നതെന്ന് സംശയിക്കുന്നതായി കേന്ദ്ര നിയമ- ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് രാജ്യസഭയെ അറിയിച്ചിരുന്നു. എന്നാല്‍ ഇന്ത്യാക്കാരുടെയോ മറ്റാരുടെയോ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് സംബന്ധിച്ച് ഫേസ്ബുക്കിന് അറിവില്ലെന്ന് കമ്പനി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com