97 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ ആനുകൂല്യങ്ങള്‍ ഏറേ; ആകര്‍ഷണീയമായ പ്ലാനുമായി എയര്‍ടെല്‍ 

ടെലികോം താരിഫ് രംഗത്ത് മത്സരം കടുപ്പിച്ച് ആകര്‍ഷണീയമായ പ്ലാനുമായി പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്‍
97 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ ആനുകൂല്യങ്ങള്‍ ഏറേ; ആകര്‍ഷണീയമായ പ്ലാനുമായി എയര്‍ടെല്‍ 

മുംബൈ: ടെലികോം താരിഫ് രംഗത്ത് മത്സരം കടുപ്പിച്ച് ആകര്‍ഷണീയമായ പ്ലാനുമായി പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്‍. മറ്റൊരു ടെലികോം കമ്പനിയായ ജിയോയിന്റെ സമാന പ്ലാനുമായി മത്സരിക്കാന്‍ 97 രൂപയുടെ റീചാര്‍ജ് ഓഫറുമായാണ് എയര്‍ടെല്‍ രംഗത്ത് എത്തിയിരിക്കുന്നത്. 28 ദിവസം കാലാവധിയുളള പ്ലാന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് 1.5 ജിബി ഫോര്‍ ജി ഡേറ്റയാണ് ലഭ്യമാകുക. ഇതിന് പുറമേ 350 മിനിറ്റ് ലോക്കല്‍, എസ്ടിഡി വോയ്‌സ് കോളും പ്ലാനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 200 ലോക്കല്‍, എസ്ടിഡി സന്ദേശങ്ങളും ഇതൊടൊപ്പം സൗജന്യമായി ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

നിലവില്‍ എയര്‍ടെലിന് 95 രൂപയുടെയും 99 രൂപയുടെയും പ്ലാനുകളുണ്ട്. ഇതില്‍ 95 രൂപ പ്ലാന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് വോയ്‌സ് കോളിന് രണ്ട് സെക്കന്‍ഡിന് ഒരു പൈസ എന്ന നിലയിലാണ് ചാര്‍ജ് ഈടാക്കുന്നത്.500എംബി ഫോര്‍ജി ഡേറ്റയാണ് മറ്റൊരു പ്രത്യേകത. 99 രൂപ പ്ലാന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് പരിധിയില്ലാത്ത വോയ്‌സ് കോളാണ് ലഭിക്കുക. 28 ദിവസം തന്നെയാണ് കാലാവധി. ടുജിബി ഡേറ്റയും ഇതൊടൊപ്പം ലഭിക്കും. 100 എസ്എംഎസും ഈ ഓഫറിന്റെ പരിധിയില്‍ വരുന്നു.

റിലയന്‍സ് ജിയോയിന്റെ 98 രൂപ പായ്ക്കില്‍ ടുജിബി ഫോര്‍ജി ഡേറ്റയും പരിധിയില്ലാത്ത ഫോണ്‍കോളുകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 28 ദിവസം കാലാവധിയുളള പ്ലാനില്‍ 300 എസ്എംഎസ് സൗജന്യമാണ്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com