227 ദശലക്ഷം ഉപഭോക്താക്കളുമായി റിലയന്‍സ് ജിയോയ്ക്ക് രണ്ടാം സ്ഥാനം; ഐഡിയ-വൊഡഫോണ്‍ രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനി

വോഡഫോണ്‍-ഐഡിയ ലയനത്തോടെ ഉപഭോക്താക്കളുടെ എണ്ണത്തിലും വിപണി വിഹിതത്തിലും എയര്‍ട്ടെല്ലിനെ പിന്നിലാക്കി രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായി മാറാന്‍ വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് 
227 ദശലക്ഷം ഉപഭോക്താക്കളുമായി റിലയന്‍സ് ജിയോയ്ക്ക് രണ്ടാം സ്ഥാനം; ഐഡിയ-വൊഡഫോണ്‍ രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനി

കൊച്ചി: ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഉപഭോക്താക്കളുടെ എണ്ണത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നിയന്ത്രണത്തിലുള്ള ജിയോ രണ്ടാം സ്ഥാനത്തെത്തി. ജൂലൈ അവസാനത്തോടെ ജിയോ ഉപഭോക്താക്കളുടെ എണ്ണം 227ദശലക്ഷമായി ഉയര്‍ന്നു. 345 ദശലക്ഷം ഉപഭോക്താക്കളുമായി ഭാരതി എയര്‍ടെല്ലാണ് ഒന്നാം സ്ഥാനത്ത്. 

ഐഡിയ സെല്ലുലാറും വോഡഫോണ്‍ ഇന്ത്യയും ലയിച്ച് രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിക്ക് രൂപമാകുന്നതിന് ഒരു മാസം മുന്‍പത്തെ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. വോഡഫോണ്‍-ഐഡിയ ലയനത്തോടെ ഉപഭോക്താക്കളുടെ എണ്ണത്തിലും വിപണി വിഹിതത്തിലും എയര്‍ട്ടെല്ലിനെ പിന്നിലാക്കി രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായി മാറാന്‍ വോഡഫോണ്‍ ഐഡിയ ലിമിറ്റഡിനാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.  

4 കോടി 80 ലക്ഷം ഉപഭോക്താക്കളും 32 ശതമാനം വിപണി പങ്കാളിത്തവുമായാണ് വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് ടെലികോം രംഗത്ത് തുടക്കംകുറിക്കുന്നത്. വരിക്കാരുടെ എണ്ണത്തില്‍ 35 ശതമാനവും വരുമാനത്തില്‍ 32.2 ശതമാനവും വിപണി വിഹിതമുള്ള പുതിയ കമ്പനി രാജ്യത്തെ ഒന്‍പത് ടെലികോം മേഖലകളില്‍ ഒന്നാം സ്ഥാനത്താണ്. ലയനത്തിന് മുന്‍പുള്ള കണക്കുകള്‍ പ്രകാരം വോഡഫോണിന് 19.30 ശതമാനം വിപണി വിഹിതവും ഐഡിയയ്ക്ക് 19.07 ശതമാനം വിപണി വിഹിതവുമാണുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com