പെട്രോളും ഡീസലും ഒരേ വിലയില്‍ എത്തുമോ? അന്തരം അനുദിനം കുറയുന്നു, നിലവിലെ വില വ്യത്യാസം ആറര രൂപയ്ക്കടുത്ത്

അന്‍പതു ദിവസത്തിലേറെ തുടര്‍ച്ചയായി വര്‍ധന രേഖപ്പെടുത്തിയ പെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ കുറവ്
പെട്രോളും ഡീസലും ഒരേ വിലയില്‍ എത്തുമോ? അന്തരം അനുദിനം കുറയുന്നു, നിലവിലെ വില വ്യത്യാസം ആറര രൂപയ്ക്കടുത്ത്

കൊച്ചി: അന്‍പതു ദിവസത്തിലേറെ തുടര്‍ച്ചയായി വര്‍ധന രേഖപ്പെടുത്തിയ പെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ കുറവ്. 0.002 പൈസയുടെ കുറവാണ് പെട്രോളിനും ഡീസലിനും ബുധനാഴ്ചയുണ്ടായത്. അതേസമയം പെടോള്‍ ഡീസല്‍ വിലകള്‍ തമ്മിലുള്ള അന്തരം കുറഞ്ഞുകുറഞ്ഞ് ആറര രൂപയ്ക്കടുത്തെത്തി.

ലിറ്ററിന് 84.037 രൂപയാണ് കൊച്ചിയില്‍ ബുധനാഴ്ചയിലെ പെട്രോള്‍ വില. ചൊവ്വാഴ്ച ഇത് 84.039 രൂപയായിരുന്നു. ചൊവ്വാഴ്ച ഒന്‍പതു പൈസയുടെ വര്‍ധനയാണ് പെട്രോളിന് രേഖപ്പെടുത്തിയത്. വിലയില്‍ കാര്യമായി പ്രതിഫലിക്കാത്തത്ര നാമമാത്രമായ കുറവാണ് ഇന്നുണ്ടായത്. 

ഡീസല്‍ ലിറ്ററിന് 77.577 രൂപയാണ് കൊച്ചിയിലെ വില. ചൊവ്വാഴ്ച ഇത് 77.578 രൂപയായിരുന്നു. 

ആറരര രൂപയ്ക്കടുത്താണ് പെട്രോള്‍, ഡീസല്‍ വിലകള്‍ തമ്മിലുള്ള ഇപ്പോഴത്തെ വ്യത്യാസം. വരും ദിവസങ്ങളില്‍ ഇത് വീണ്ടും കുറയുമെന്നാണ് കണക്കാക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് പെട്രോളും ഡീസലും തമ്മിലുള്ള വില അന്തരം ഇത്രത്തോളം താഴുന്നത്.

രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണയുടെ വില വര്‍ധനയാണ് രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ധനയ്ക്കു പ്രധാന കാരണമായി കമ്പനികള്‍ പറയുന്നത്. രൂപയുടെ മൂല്യം ഇടിഞ്ഞതും വില വര്‍ധനയ്ക്കു കാരണമായി. ചൊവ്വാഴ്ച ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ് രൂപ ക്ലോസ് ചെയ്തത്. ഡോളറിനെതിരെ 73 രൂപയ്ക്കടുത്താണ് രൂപയുടെ വിനിമയം. രൂപയുടെ ഇടിവു തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ എണ്ണ വില വീണ്ടും ഉയരുമെന്നാണ് വിലയിരുത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com