തീവണ്ടിയില്‍ ചായയ്ക്കും കാപ്പിക്കും വില കൂട്ടി; നിരക്കുകള്‍ ഇങ്ങനെ 

ആറു വര്‍ഷത്തോളം ഏഴു രൂപ നിരക്കില്‍ കുടിച്ച ഡിപ്പ് ചായയ്ക്കും ഇന്‍സ്റ്റന്റ് കാപ്പിക്കും റെയില്‍വേ മൂന്നുരൂപ വീതമാണ് വര്‍ധിപ്പിച്ചത്
തീവണ്ടിയില്‍ ചായയ്ക്കും കാപ്പിക്കും വില കൂട്ടി; നിരക്കുകള്‍ ഇങ്ങനെ 

കൊച്ചി: ചായയ്ക്കും കാപ്പിക്കും റെയില്‍വേ നിരക്ക് കൂട്ടി. ആറു വര്‍ഷത്തോളം ഏഴു രൂപ നിരക്കില്‍ കുടിച്ച ഡിപ്പ് ചായയ്ക്കും ഇന്‍സ്റ്റന്റ് കാപ്പിക്കും റെയില്‍വേ മൂന്നുരൂപ വീതമാണ് വര്‍ധിപ്പിച്ചത്. പ്ലാറ്റ്‌ഫോമിലും സ്റ്റാളിലും വില്‍ക്കുന്നതടക്കം ഇനി ചായയ്ക്ക് 10 രൂപ നല്‍കണം. അളവില്‍ മാറ്റമില്ല. 150 മില്ലിലിറ്റര്‍ ആണ് അളവ്.

അതേസമയം 50 മില്ലിലിറ്ററിന്റെ സാധാരണ ചായയ്ക്ക് അഞ്ചുരൂപ നിലനിര്‍ത്തി. കാപ്പിക്ക് ഏഴു രൂപയും. രാജധാനി, തുരന്തോ, ശതാബ്ദി വണ്ടികളില്‍ ഇതില്‍ വ്യത്യാസമുണ്ട്. 

50 ഗ്രാം വീതം തൂക്കമുളള രണ്ട് ഉളളിവടയ്ക്ക് 17 രൂപയും 30 ഗ്രാം വീതമുളള രണ്ട് ഉഴുന്നുവടയ്ക്കും 40 ഗ്രാം ചട്‌നിക്കുമായി 17 രൂപയുമാണ് ഈടാക്കുക. ഇഡ്ഡലി സെറ്റിന് 12 രൂപ ഈടാക്കുമ്പോള്‍ ഒരു ലിറ്റര്‍ റെയില്‍ നീര്‍ കുടിവെളളത്തിന് 15 രൂപ നല്‍കണം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com