അടിവച്ചടിവച്ച് പെട്രോള്‍ എണ്‍പത്തിയാറിലേക്ക്, എണ്‍പതിന്റെ പടിവക്കില്‍ ഡീസല്‍; ദിനംപ്രതി വര്‍ധന അഞ്ചും പത്തും പൈസ വച്ച്

അടിവച്ചടിവച്ച് പെട്രോള്‍ എണ്‍പത്തിയാറിലേക്ക്, എണ്‍പതിന്റെ പടിവക്കില്‍ ഡീസല്‍; ദിനംപ്രതി വര്‍ധന അഞ്ചും പത്തും പൈസ വച്ച്
അടിവച്ചടിവച്ച് പെട്രോള്‍ എണ്‍പത്തിയാറിലേക്ക്, എണ്‍പതിന്റെ പടിവക്കില്‍ ഡീസല്‍; ദിനംപ്രതി വര്‍ധന അഞ്ചും പത്തും പൈസ വച്ച്

കൊച്ചി: സംസ്ഥാനത്ത് പെട്രോള്‍ വില എണ്‍പത്തിയാറിലേക്ക് അടുക്കുന്നു. അഞ്ചും പത്തും പൈസ വച്ചുള്ള ചെറിയ വര്‍ധനയാണ് കഴിഞ്ഞ മൂന്നു ദിവസമായി പെട്രോള്‍ വിലയിലുളളത്. ഡീസല്‍ വില മൂന്നു ദിവസമായി മാറ്റമില്ല. 

ഇന്നും പത്തു പൈസ വര്‍ധിച്ചതോടെ 85. 81 രൂപയാണ് തിരുവനന്തപുരത്ത് പെട്രോള്‍ വില. ഇന്നലെ ഇത് 85.70  രൂപയായിരുന്നു. 79.07 രൂപയാണ് തിരുവനനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന്റെ വില. 

84.31 രൂപയാണ് കൊച്ചിയിലെ പെട്രോള്‍ വില. പത്തു പൈസയുടെ വര്‍ധനയാണ് ശനിയാഴ്ചയുണ്ടായത്. ഡീസല്‍ വിലയില്‍ മാറ്റമില്ല. 77.57 രൂപയാണ് കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന്റെ വില. 

84.68 രൂപയാണ് കോഴിക്കോട് പെട്രോള്‍ വില. ഡീസലിന് 77.93 രൂപ. വ്യാഴാഴ്ച അഞ്ചു പൈസയുടെ വര്‍ധനയാണ് പെട്രോള്‍ വിലയില്‍ ഉണ്ടായത്. ഡീസല്‍ വില തലേന്നത്തേതു തന്നെ തുടരുകയായിരുന്നു.

ഒന്നര മാസത്തിലേറെയായി തുടര്‍ച്ചയായി വര്‍ധിക്കുന്ന ഇന്ധന വിലയ്‌ക്കെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്. വില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ നികുതി കുറയ്ക്കണമെന്നാണ് പ്രതിഷേധം നടത്തുന്നവര്‍ ആവശ്യപ്പെടുന്നത്. എ്ന്നാല്‍ ധന കമ്മി വര്‍ധിക്കുമെന്നതിനാല്‍ നികുതി കുറച്ച് വില നിയന്ത്രണം സാധ്യമല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. നികുതി കുറയ്ക്കില്ലെന്ന് സംസ്ഥാന സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഉയരുന്നതിന്റെയും രൂപയുടെ മൂല്യം ഇടിയുന്നതിന്റെയും പശ്ചാത്തലത്തിലാണ് രാജ്യത്ത് ഇന്ധന വില കുതിക്കുന്നത്. അനുദിനം വില വര്‍ധന തുടരുന്നതിനാല്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലയിലെ അന്തരം കുറഞ്ഞുവരികയാണ്. ആറര രൂപയ്ക്ക് അടുത്താണ് ഇപ്പോള്‍ പെട്രോളും ഡീസലും തമ്മിലുള്ള വില വ്യത്യാസം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com