വ്യാജവാര്‍ത്തകള്‍ തടയാന്‍ നടപടിയുമായി വാട്‌സ്ആപ്: ഇന്ത്യയ്ക്ക് വേണ്ടി പരാതി പരിഹാര ഉദ്യോഗസ്ഥയെ നിയമിച്ചു

ഇന്ത്യയുടെ ആവശ്യം പരിഗണിച്ചു കൂടിയാണ് വാട്‌സ്ആപിന്റെ പുതിയ നീക്കം.
വ്യാജവാര്‍ത്തകള്‍ തടയാന്‍ നടപടിയുമായി വാട്‌സ്ആപ്: ഇന്ത്യയ്ക്ക് വേണ്ടി പരാതി പരിഹാര ഉദ്യോഗസ്ഥയെ നിയമിച്ചു

ന്യൂഡെല്‍ഹി: വ്യാജവാര്‍ത്തകളും മറ്റും വാട്‌സ്ആപ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ച് ഇന്ത്യയില്‍ കൊലപാതകങ്ങള്‍ വരെ സംഭവിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കുവേണ്ടി പരാതി പരിഹാര ഉദ്യോഗസ്ഥയെ നിയമിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. ഇന്ത്യയുടെ ആവശ്യം പരിഗണിച്ചു കൂടിയാണ് വാട്‌സ്ആപിന്റെ പുതിയ നീക്കം.

അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ കോമള്‍ ലാഹിരിയാണ് ഇന്ത്യയിലെ പരാതി പരിഹാര ഉദ്യോഗസ്ഥയെന്ന് വാട്‌സ്ആപ്പ് വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ഓഗസ്റ്റ് അവസാനത്തോടെയാണ് വാട്‌സ്ആപ്പ് പരാതി പരിഹാര ഉദ്യോഗസ്ഥയെ നിയമിച്ചത്. 

വാട്‌സ്ആപ്പിന്റെ സര്‍വീസ് നിബന്ധനകളേയും അക്കൗണ്ട് വിവരങ്ങളും സംബന്ധിച്ച പരാതികള്‍ക്കോ അന്വേഷണങ്ങള്‍ക്കോ ഉപയോക്താക്കള്‍ക്ക് പരാതി പരിഹാര ഉദ്യോഗസ്ഥയെ ബന്ധപ്പെടാമെന്ന് കമ്പനി വ്യക്തമാക്കുന്നു. ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ വാട്‌സ്ആപ്പ് ഔദ്യോഗിക വക്താവ് തയ്യാറായില്ല. എന്നാല്‍ കമ്പനി വെബ്‌സൈറ്റിലെ എഫ്എക്യു സെക്ഷനില്‍ ഇക്കാര്യങ്ങള്‍ നല്‍കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com