കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഡേറ്റ; ആകര്‍ഷണീയ പ്ലാനുമായി എയര്‍ടെല്‍ 

 പ്രതിദിനം 1.25 ജിബി ഡേറ്റ ലഭിക്കുന്ന പ്ലാനിന് 195 രൂപയാണ് നിരക്ക്.
കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഡേറ്റ; ആകര്‍ഷണീയ പ്ലാനുമായി എയര്‍ടെല്‍ 

ന്യൂഡല്‍ഹി:  മത്സരം മുറുകുന്ന ടെലികോം താരിഫ് രംഗത്ത്, പുത്തന്‍ പ്ലാനുമായി പ്രമുഖ ടെലികോം കമ്പനി എയര്‍ടെല്‍.  പ്രതിദിനം 1.25 ജിബി ഡേറ്റ ലഭിക്കുന്ന പ്ലാനിന് 195 രൂപയാണ് നിരക്ക്. പരിധികളില്ലാത്ത വോയ്‌സ് കോളും പ്ലാനിന്റെ പ്രത്യേകതയാണ്. 

28 ദിവസം കാലാവധിയുളള പ്ലാന്‍ ഉപയോഗിക്കുന്നവര്‍ക്ക് മൊത്തം 35ജിബി ഡേറ്റ ലഭിക്കുമെന്ന് സാരം. എന്നാല്‍ മറ്റു എയര്‍ടെല്‍ പ്ലാനുകളെ പോലെ എസ്എംഎസ് ആനുകൂല്യം ലഭിക്കില്ല. ആന്ധ്രാപ്രദേശ്, തെലുങ്കാന സര്‍ക്കിളുകളിലാണ് ഈ പ്ലാന്‍ നിലവില്‍ ലഭ്യമാകുക. മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് സംബന്ധിച്ച് എയര്‍ടെല്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഡേറ്റ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവരെ ഉദേശിച്ചാണ് എയര്‍ടെല്‍ ഈ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com