അടിയന്തരാവസ്ഥയില്‍ പത്രങ്ങള്‍ പലതട്ടില്‍; ശത്രു പത്രങ്ങള്‍ക്കു പരസ്യം കിട്ടിയില്ല

എ-സൗഹാര്‍ദ്ദപരം, എ പ്‌ളസ്-കൂടുതല്‍ സൗഹാര്‍ദപരം, എ മൈനസ്-സൗഹാര്‍ദ്ദപരം, പക്ഷേ ചില കാര്യങ്ങളില്‍ വൈമനസ്യം. ബി-ശത്രുതാപരം, ബി പ്‌ളസ്-നിരന്തരമായി ശത്രുത
അടിയന്തരാവസ്ഥ പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ചു മുഖപ്രസംഗത്തിനുള്ള സ്ഥലം ഒഴിച്ചിട്ടു പ്രസിദ്ധീകരിച്ച ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം.
അടിയന്തരാവസ്ഥ പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ചു മുഖപ്രസംഗത്തിനുള്ള സ്ഥലം ഒഴിച്ചിട്ടു പ്രസിദ്ധീകരിച്ച ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം.

ത്രങ്ങളെ സര്‍ക്കാരിനോടുള്ള സമീപനത്തിന്റെ അടിസ്ഥാനത്തില്‍ പല വിഭാഗങ്ങളായി സര്‍ക്കാര്‍ തിരിച്ചിരുന്നുവെന്ന് ജസ്റ്റിസ് ഷാ കമ്മിഷന്‍ കണ്ടെത്തിയിട്ടുണ്ട്. എ-സൗഹാര്‍ദ്ദപരം, എ പ്‌ളസ്-കൂടുതല്‍ സൗഹാര്‍ദപരം, എ മൈനസ്-സൗഹാര്‍ദ്ദപരം, പക്ഷേ ചില കാര്യങ്ങളില്‍ വൈമനസ്യം. ബി-ശത്രുതാപരം, ബി പ്‌ളസ്-നിരന്തരമായി ശത്രുത, ബി മൈനസ്-മുന്‍പ് ഉണ്ടായിരുന്നതിലും കുറഞ്ഞ ശത്രുത, സി-നിഷ്പക്ഷം, സി പ്‌ളസ്-നിഷ്പക്ഷതയില്‍ നിന്ന് അനുകൂലമായി മാറുന്നു, സി മൈനസ്- നിഷ്പക്ഷതയില്‍ നിന്ന് ശത്രു പക്ഷത്തേക്ക്. ഈ ഗ്രേഡ് അനുസരിച്ചാണ് സര്‍ക്കാര്‍ പരസ്യങ്ങള്‍ മാധ്യമങ്ങള്‍ക്കു നല്‍കിയിരുന്നതെന്നും കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. 

എറ്റവും സൗഹാര്‍ദ്ദപരമെന്ന് സര്‍ക്കാര്‍ കണ്ടെത്തി എ പ്‌ളസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ പത്രങ്ങള്‍ 

1. നാതുന്‍ അസാമിയ, അസമീസ്
2. അമൃത ബസാര്‍ പത്രിക, ഇംഗ്‌ളീഷ്
3. നാഗരിക, ബംഗാളി
4. ഇന്ത്യന്‍ നേഷന്‍, ഇംഗ്‌ളീഷ്
5. ഹിന്ദു, ഇ്ഗ്‌ളീഷ്
6. നവീന്‍ദുനിയ, ഹിന്ദി
7. ഹിന്ദുസ്ഥാന്‍, ഹിന്ദി
8. മലയാള മനോരമ, മലയാളം
9. ലോകമാന്യ, മറാത്തി
10. ഖാല്ലോ, മണിപ്പൂരി


 തുടര്‍ച്ചയായി ശത്രുത പുലര്‍ത്തിയിരുന്നവരുടെ ബി പ്‌ളസ് വിഭാഗത്തില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയ പത്രങ്ങള്‍

1. ദൈനിക് അസോം, അസമീസ്
2. ദൈനിക് സമ്പദ്, ബംഗാളി
3. പൂന ഡെയ്‌ലി, ഇംഗ്‌ളീഷ്
4. ഇന്ത്യന്‍ എക്‌സ്പ്രസ്, ഇംഗ്‌ളീഷ്
5. സന്ദേശ്, ഗുജറാത്തി
6. പ്രദീപ്, ഹിന്ദി
7. വീര്‍ പ്രദീപ്, ഹിന്ദി
8. ദേശാഭിമാനി, മലയാളം
9. കന്നഡ പ്രഭ, കന്നഡ
10. നവഭാരത്, മറാത്തി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com