ഇലോണ്‍ മുസ്‌ക് ആദ്യം അഭിനന്ദിച്ചു, പിന്നെ വെല്ലുവിളിച്ചു

നിരവധി തവണ പരീക്ഷണം നടത്തിയെങ്കിലും പരാജയപ്പെട്ട സ്‌പേസ് എക്‌സിന്റെ പുനരുപയോഗ റോക്കറ്റ് പദ്ധതി അവസാനം വിജയം കണ്ടു
ഇലോണ്‍ മുസ്‌ക് ആദ്യം അഭിനന്ദിച്ചു, പിന്നെ വെല്ലുവിളിച്ചു

ന്യൂഡെല്‍ഹി: ഇലക്ട്രിക്ക് കാര്‍ നിര്‍മാണ കമ്പനി ടെസ്ലയടക്കമുള്ള സ്‌പേസ്എക്‌സ് സ്ഥാപകനും പ്രമുഖ സംരഭകനുമായ ഇലോണ്‍ മുസ്‌ക് ഐഎസ്ആര്‍ഓയുടെ ചരിത്ര വിജയത്തെ ട്വിറ്ററില്‍ പുകഴ്ത്തി. ഒരു റോക്കറ്റില്‍ 104 സാറ്റലൈറ്റുകള്‍ ഭ്രമണപഥത്തിലെത്തിച്ച് ഐഎസ്ആര്‍ഒ ബഹിരാകാശ മേഖലയില്‍ പുതിയ ചരിത്രം കുറിച്ചിരുന്നു. 


'ശരിയാണ്, ഐഎസ്ആര്‍ഓയുടെ നേട്ടം വിസ്മയാവഹമാണെന്നും മതിപ്പുളവാക്കുന്നതാണെന്നുമാണ് മുസ്‌ക് ട്വിറ്ററില്‍ കുറിച്ചത്. ഇന്ത്യയ്ക്കാകെ അഭിമാനകരമാകുന്ന നേട്ടമാണിതെന്നും മുസ്‌ക് ട്വിറ്ററില്‍ റിപ്ലെയായി നല്‍കി. 
ഉപഗ്രഹ വിക്ഷേപണത്തിനുള്ള ചെലവ് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള പദ്ധതി മുസ്‌ക്കിന്റെ കീഴില്‍ പുരോഗമിക്കുന്നുണ്ട്. 

പുകഴ്ത്തിയതിന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് മുസ്‌ക് ഐഎസ്ആര്‍ഒയെ വെല്ലുവിളിച്ചത്. പകല്‍ വെളിച്ചത്തില്‍ റോക്കറ്റ് വിക്ഷേപിക്കുകയും റോക്കറ്റിന് കേടൊന്നും വരാതെ തിരിച്ചിറക്കുകയും ചെയ്യുന്നതിന് ഈ ആഴ്ച സാക്ഷിയാകാനിരുന്നോളൂ എന്നാണ് മുസ്‌ക് പറയുന്നത്. 
ഭൂമിയില്‍ നിന്ന് വിക്ഷേപിച്ച റോക്കറ്റിനെ തിരികെ സുരക്ഷിതമായി ഇറക്കി റോക്കറ്റ് പുനരുപയോഗമെന്ന ചരിത്ര ദൗത്യമാണ് മുസ്‌ക് നടത്താനിരിക്കുന്നത്. അതിവേഗത്തിലെത്തുന്ന റോക്കറ്റിനെ അതിനുള്ളില്‍ ഘടിപ്പിച്ച ചെറു ചിറകുകള്‍ വിടര്‍ത്തി വേഗം കുറച്ച് ലക്ഷ്യസ്ഥാനത്ത് ഇറക്കുകയാണ് ചെയ്യുന്നത്. നിരവധി തവണ പരീക്ഷണം നടത്തിയിട്ടിണ്ടായിരുന്നെങ്കിലും പരാജയപ്പെട്ടിരുന്ന പദ്ധതി ഏറെ പ്രതീക്ഷയോടെയാണ് ശാസ്ത്ര ലോകം നോക്കിക്കാണുന്നത്. 
നാസയ്ക്ക് വേണ്ടി വിവിധ സാധനങ്ങള്‍ ബഹിരാകാശ നിലയത്തില്‍ എത്തിക്കുന്ന രണ്ട് സ്വകാര്യ കമ്പനികളില്‍ ഒന്നാണ് സ്‌പേസ് എക്‌സ്.
 
 
സ്‌പേസ് എസ്‌ക്‌സിന്റെ പരീക്ഷണങ്ങളും അവസാനം വിജയത്തിലെത്തിയതിന്റെയും വീഡിയോ കാണാം-

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com