കാറ്റുപോലെ ഉലയുന്ന ആ മഞ്ഞ ഗൗണിനു പിന്നിലെ കഠിനാധ്വാനം

പേടിപ്പെടുത്തുന്ന ഭീകരരൂപിയെ സുന്ദരിപ്പെണ്‍കൊടി പ്രണയിക്കുന്ന നാടോടിക്കഥ ഇക്കുറി ലോകം കാത്തിരുന്ന ഹോളിവുഡ് ചിത്രമായിരുന്നു.
കാറ്റുപോലെ ഉലയുന്ന ആ മഞ്ഞ ഗൗണിനു പിന്നിലെ കഠിനാധ്വാനം

ആരും കണ്ടാല്‍ ഭയന്നുപോകുന്ന ഭീകരസത്വവും ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യമുള്ള പെണ്‍കൊടിയും. യഥാര്‍ഥത്തില്‍ ശാപം ലഭിച്ച രാജകുമാരനാണീ ഭീകരസത്വം. ശാപമോക്ഷം ലഭിക്കണമെങ്കില്‍ പെണ്ണിന്റെ ഹൃദയം ഉരുകിയുള്ള പ്രണയം നേടാനാകണം. പേടിപ്പെടുത്തുന്ന ഭീകരരൂപിയെ സുന്ദരിപ്പെണ്‍കൊടി പ്രണയിക്കുന്ന നാടോടിക്കഥ ഇക്കുറി ലോകം കാത്തിരുന്ന ഹോളിവുഡ് ചിത്രമായിരുന്നു. വാള്‍ട്ട് ഡിസ്‌നിയാണ് ഈ നാടോടിക്കഥ ചലച്ചിത്രമാക്കിയിരിക്കുന്നത്. ആദ്യദിനത്തില്‍ തന്നെ ഡിസ്‌നി ചിത്രം 'ബ്യുട്ടി ആന്‍ഡ് ദ് ബീസ്റ്റ്' റെക്കോര്‍ഡ് കളക്ഷന്‍ നേടിയപ്പോള്‍ സംസാരവിഷയമായത് നായിക നടി എമ്മ വാട്‌സനു വേണ്ടി ഓസ്‌കാര്‍ പുരസ്‌കാരം നേടിയ കോസ്റ്റ്യൂം ഡിസൈനര്‍ ജാക്വലിന്‍ ഡ്യൂറന്‍ ഒരുക്കിയ ബോള്‍ ഗൗണ്‍. 

ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ജാക്വലിന്‍ ഡ്യൂറനാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനര്‍. ക്ലൈമാക്‌സിലെ ഗാനനൃത്തരംഗത്തിനായുള്ള ഗൗണ്‍ ഒരുക്കിയത് മാസങ്ങളുടെ കഠിനാധ്വാനത്തിനൊടുവിലാണ്. 18 ആഴ്ചകളും 12,000 മണിക്കൂറുകളും ചെലവിട്ടാണ് ഗൗണ്‍ തയാറാക്കിയത്. ഇതില്‍ ഉപയോഗിച്ചത് 2160 സ്വരോസ്‌കി ക്രിസ്റ്റലുകളാണ് ഉപയോഗിച്ചിട്ടുള്ളത്. ഗൗണിനായി 3000 അടി ത്രെഡും 180 അടി സാറ്റിന്‍ ഓര്‍ഗനസ തുണിത്തരവും ഉപയോഗിക്കേണ്ടിവന്നു. കാറ്റുപോലെ ഉലയുന്ന തീര്‍ത്തും മൃദുലമായ മഞ്ഞ ഗൗണ്‍ ഫാഷന്‍ ലോകത്തിന്റെ ശ്രദ്ധയും കവര്‍ന്നു. എമ്മ ആ മഞ്ഞ ഗൗണില്‍ അതീവ സുന്ദരിയായിരുന്നു.

നായിക എമ്മയ്ക്കു ചേരുന്ന മഞ്ഞനിറം കണ്ടെത്താനും ഏറെ കഷ്ടപ്പെട്ടതായി ഡിസൈനര്‍ ജാക്വലിന്‍ പറയുന്നു. ചിത്രത്തിലെ ഇരുണ്ടവെളിച്ചത്തില്‍ ശ്രദ്ധിക്കപ്പെടുന്നതിനായി ഓരോ തുണിയും ക്യാമറ ടെസ്റ്റ് നടത്തേണ്ടി വന്നു. ഇതു പലതവണ ആവര്‍ത്തിച്ചാണ് യഥാര്‍ഥ മഞ്ഞയിലെത്തിയത്, കോസ്റ്റ്യൂം ഡിസൈറുടെ അധ്വാനം ജാക്വലിന്‍ വ്യക്തമാക്കുന്നു. മഞ്ഞ ഗൗണ്‍ മാത്രമല്ല.. ചിത്രത്തിലെ ഓരോ വസ്ത്രങ്ങളും സന്ദര്‍ഭത്തിന് ഇണങ്ങിയതും കാണികളുടെ മനം കവരുന്നതുമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com