ലോകത്തിലെ മരണം മണക്കുന്ന താഴ്‌വരകള്‍

എത്ര വലിയ സഞ്ചാരികളാണെങ്കിലും ഇപ്പറയാന്‍ പോകുന്ന സ്ഥലങ്ങളിലേക്ക് കടന്നു ചെല്ലാന്‍ ഒന്ന് ഭയക്കാതിരിക്കില്ല.
ഡെത്ത് വാലി
ഡെത്ത് വാലി

എത്ര വലിയ സഞ്ചാരികളാണെങ്കിലും ഇപ്പറയാന്‍ പോകുന്ന സ്ഥലങ്ങളിലേക്ക് കടന്നു ചെല്ലാന്‍ ഒന്ന് ഭയക്കാതിരിക്കില്ല. ഇവയെപ്പറ്റിയെല്ലാം കേള്‍ക്കുന്ന ഭയാനകമായ വിശദീകരണങ്ങള്‍ മനുഷ്യരായുള്ളവരെയെല്ലാം ഭയപ്പെടുത്തും. കാലിഫോര്‍ണിയയിലെ മരണത്താഴ്‌വരയാണ് ഇതിലൊന്നാമത്തേത്. ഈ മരുഭൂമിയിലെ കല്ലുകളെല്ലാം സ്വയം ചലിക്കുമത്രേ.. ഇവ ചലിക്കുന്നത് ആരും നേരില്‍ കണ്ടിട്ടില്ലെങ്കിലും നീങ്ങിപ്പോയ പാടുകള്‍ എല്ലായിടത്തും കാണം. ഇതിന്റെ പിന്നിലെ ദുരൂഹത ഇനിയും മാറിയിട്ടില്ല.

സ്‌നേക് അയലന്റ്
സ്‌നേക് അയലന്റ്

എവിടെയും ഒളിഞ്ഞിരിക്കുന്ന പാമ്പുകളുള്ള സ്ഥലമാണ് സ്‌നേക് അയലന്റ്. ഈ പാമ്പുകളുടെ ദ്വീപില്‍ ആരു പ്രവേശിച്ചാലും മരണം ഉറപ്പാണ്. കൊടിയ വിഷമുള്ള പതിനായിരക്കണക്കിന് പാമ്പുകളാണ് ഒറ്റ ദ്വീപില്‍ കൂട്ടമായി വസിക്കുന്നത്. പക്ഷികളെ പ്രധാന ആഹാരമാക്കിയ ഇവ മിക്കവാറും സമയങ്ങളിലും മരക്കൊമ്പുകളിലായിരിക്കും താമസം.

ധനാകിലി ഡെസേര്‍ട്ട്‌
ധനാകിലി ഡെസേര്‍ട്ട്‌

120 ഡിഗ്രി ഫാരന്‍ഹീറ്റാണ് (50 ഡിഗ്രി സെല്‍ഷ്യസ്) എറിട്രിയയിലെ ധനാകിലി ഡെസേര്‍ട്ടിലെ താപനില. ഏത് മൃഗീയ ചുറ്റുപാടില്‍ പോകാന്‍ ആഗ്രഹിക്കുന്നവരും ഇങ്ങോട്ട് പോകില്ല എന്നാണ് പറയപ്പെടുന്നത്. അടുത്തത് യുഎസിലെ മൗണ്ട് വാഷിങ്ടണ്‍ ആണ്. ലോകത്തിലെ ഏറ്റവും ശക്തിയുള്ള കാറ്റടിക്കുന്ന സ്ഥലമാണിത്. മണിക്കൂറില്‍ 203 മീറ്റര്‍ വേഗതയിലാണ് ഇവിടെ കാറ്റ് വീശുക. ഒപ്പം കടുത്ത ശൈത്യവും ലോകത്തിലെ മരണതുല്യമായ സ്ഥലങ്ങളിലൊന്നാണ് മൗണ്ട് വാഷിങ്ടണ്‍.

സിനബഗ് അഗ്നിപര്‍വതം
സിനബഗ് അഗ്നിപര്‍വതം

ഇന്തോനേഷ്യയിലെ സിനബഗ് അഗ്നിപര്‍വതം സുമാത്രാ ഐലന്റിലാണുള്ളത്. ചുറ്റും പച്ചവിരിപ്പാര്‍ന്ന മനോഹര പ്രകൃതിയ്ക്ക് നടുവിലാണ് ഈ ഭീകര അഗ്നിപര്‍വതം എന്നുള്ളത് അതിശയകരമാണ്. മനുഷ്യവാസമുണ്ടായിരുന്ന ഈ ദ്വീപിലെ നഗരങ്ങളും ഗ്രാമങ്ങളുമെല്ലാം ലാവ കൊണ്ട് മൂടപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞ കാലത്തിന്റെ അവശേഷിപ്പുകള്‍ തേടി ഇനിയാരും അങ്ങോട്ടേക്ക് പോകേണ്ടെന്ന് സാരം.

മൗണ്ട് വാഷിങ്ടണ്‍
മൗണ്ട് വാഷിങ്ടണ്‍

സസ്യങ്ങള്‍ക്കും ജീവജാലങ്ങള്‍ക്കും ഒരിക്കലും ജീവിക്കാന്‍ സാധിക്കാത്ത ടോക്‌സിക് ഗ്യാസാണ് റഷ്യയിലെ കംചട്ക താഴ്‌വരയിലുള്ളത്. ഇവിടെ മനുഷ്യന്‍ അകപ്പെട്ടു പോയാല്‍ തീര്‍ന്നു കഥ. 
മനുഷ്യനെ മരണത്തിലേക്ക് തള്ളിവിടുന്ന, സാഹസിക സഞ്ചാരികള്‍ പോലും പോകാന്‍ മടിക്കുന്ന സ്ഥലങ്ങള്‍ വേറെയുമുണ്ട് ഭൂമിയില്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com