ഒന്നല്ല, ഇവര്‍ രണ്ട് കൈകൊണ്ടും ഒരേസമയം എഴുതും, അതും വ്യത്യസ്ത ഭാഷകളില്‍

ഇടതും വലതും കൈ കൊണ്ട് ഒരേ സമയം എഴുതുകയാണ് മധ്യപ്രദേശിലെ വീണ വന്ദിനി സ്‌കൂളിലെ 300ല്‍ അധികം വിദ്യാര്‍ഥികള്‍
ഒന്നല്ല, ഇവര്‍ രണ്ട് കൈകൊണ്ടും ഒരേസമയം എഴുതും, അതും വ്യത്യസ്ത ഭാഷകളില്‍

ഒരേ സമയം രണ്ട് കൈകൊണ്ടും എഴുതാന്‍ നമ്മളില്‍ ഭൂരിഭാഗവും ശ്രമിക്കാറില്ല. ശ്രമിച്ചാല്‍ തന്നെ അതിത്തിരി ബുദ്ധിമുട്ടുമാണ്. വലതുകൈ കൊണ്ട് എഴുതുന്നവരാണ് കൂടുതലും. എന്നാല്‍ ഇടതും വലതും കൈ കൊണ്ട് ഒരേ സമയം എഴുതുകയാണ് മധ്യപ്രദേശിലെ വീണ വന്ദിനി സ്‌കൂളിലെ 300ല്‍ അധികം വിദ്യാര്‍ഥികള്‍. 

ഒരേ സമയം വ്യത്യസ്ത ഭാഷകളില്‍ ഇരു കൈയും ഉപയോഗിച്ച് ഇവര്‍ക്ക് എഴുതാന്‍ സാധിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. 45 മിനിറ്റുള്ള ഒരു പിരിയഡിലെ 15 മിനിറ്റ് ഇവിടെ ഇതിനായി മാറ്റിവയ്ക്കുന്നു. ഇത് കുട്ടികളെ വ്യത്യസ്ത ഭാഷ പഠിക്കുന്നതിനും, ക്ഷമ വര്‍ധിപ്പിക്കുന്നതിനും, ഓര്‍മശക്തി കൂട്ടുന്നതിനും സഹായിക്കുമെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിലയിരുത്തല്‍.

പരിശീലനത്തിലൂടെ രണ്ട് വ്യത്യസ്ത ഭാഷകള്‍ ഒരേ സമയം ഇരു കൈകളും ഉപയോഗിച്ച് എഴുതാന്‍ സാധിക്കും. ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി രാജേന്ദ്ര പ്രസാദിന് ആദരവായാണ് തന്റെ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഇത്തരമൊരു പരിശീലനം നല്‍കി തുടങ്ങിയതെന്ന്  സ്‌കൂള്‍ സ്ഥാപകന്‍ വി.പി.ശര്‍മ പറയുന്നു. രണ്ട് കൈകൊണ്ടും എഴുതാന്‍ കഴിവുള്ള വ്യക്തിയായിരുന്നു രാജേന്ദ്ര പ്രസാദ്.

ഒന്ന് മുതല്‍ മൂന്ന് വരെ ക്ലാസുകളിലെ കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. വളരുന്തോറും ഇവര്‍ക്ക് വേഗത്തില്‍ തെറ്റുവരുത്താതെ ഇരുകൈകളും ഉപയോഗിച്ച് എഴുതാന്‍ സാധിക്കുന്നുണ്ടെന്ന് ശര്‍മ പറയുന്നു. 

1999ല്‍ മധ്യപ്രദേശില്‍ ഉള്‍പ്രദേശങ്ങളില്‍ ഒന്നായ സിഗ്രൗലി ജില്ലയിലാണ് ഈ സ്‌കൂള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com