മഴവില്‍ വര്‍ണ്ണത്തില്‍ അവരുടെ ആദ്യ കുഞ്ഞ്; ആഘോഷമാക്കി ട്രാന്‍സ്‌ജെന്‍ഡര്‍ ഭാര്യയും ഗേ ഭര്‍ത്താവും

ലിയോ മുറേ എന്നാണ് തങ്ങളുടെ ആദ്യ ബയോളജിക്കല്‍ ചൈല്‍ഡിന് അവരിട്ടിരിക്കുന്ന പേര്
മഴവില്‍ വര്‍ണ്ണത്തില്‍ അവരുടെ ആദ്യ കുഞ്ഞ്; ആഘോഷമാക്കി ട്രാന്‍സ്‌ജെന്‍ഡര്‍ ഭാര്യയും ഗേ ഭര്‍ത്താവും

നീണ്ട കാത്തിരിപ്പിന് ഒടുവില്‍ മഴവില്‍ വര്‍ണത്തില്‍ അവര്‍ക്കൊരു കുഞ്ഞ് ജനിച്ചു. ലിംഗമാറ്റ ശസ്ത്രക്രീയയിലൂടെ പുരുഷനായി മാറിയ ത്രൈസ്റ്റന്‍ റീസേയ്ക്കും ഗേയ് ഹസ്ബന്റായ ബിഫ് ചപ്ലോവിനുമാണ് ജൂലൈ 14ന് കുഞ്ഞ് ജനിച്ചത്. 

ലിയോ മുറേ എന്നാണ് തങ്ങളുടെ ആദ്യ ബയോളജിക്കല്‍ ചൈല്‍ഡിന് അവരിട്ടിരിക്കുന്ന പേര്. 2016ല്‍ ത്രൈസ്റ്റന്‍ ഗര്‍ഭം ധരിച്ചെങ്കിലും ആറ് ആഴ്ചയ്ക്ക് ശേഷമുണ്ടായ ഗര്‍ഭച്ഛിത്രത്തെ തുടര്‍ന്ന് ഇവര്‍ക്ക് ആദ്യ കുഞ്ഞിനെ നഷ്ടപ്പെട്ടിരുന്നു. 

ഇവര്‍ക്ക് മറ്റ് രണ്ട് കുട്ടികളുമുണ്ട്. സഹോദരിയും ഭര്‍ത്താവും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് ഇവരുടെ രണ്ട് മക്കളേയും ബിഫും ത്രൈസ്റ്റനും ചേര്‍ന്ന് ദത്തെടുക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com