ഒരു കഞ്ചാവ് ടൗണിന്റെ കുറവുണ്ടായിരുന്നു; ഇപ്പോ അതുമായി

ഒരു കഞ്ചാവ് ടൗണിന്റെ കുറവുണ്ടായിരുന്നു; ഇപ്പോ അതുമായി

കാലിഫോര്‍ണിയ: ആരോഗ്യരംഗത്ത് കാന്‍സര്‍ ചികിത്സകളിലുള്‍പ്പെടെ കഞ്ചാവിന്റെ അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്ന് വനിത ശിശുക്ഷേമ വികസന മന്ത്രി മനേക ഗാന്ധി പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. ഇങ്ങനെയുള്ള ഉപയോഗങ്ങളും കഞ്ചാവ് കൊണ്ട് ഉണ്ടോ എന്ന് മനേക ഗാന്ധിയുടെ പ്രസ്താവനയോടെയാകും പലരും ശ്രദ്ധിച്ചിട്ടുണ്ടാവുക.

ലാറ്റിന്‍ അമേരിക്കയിലെ ചില രാജ്യങ്ങളിലടക്കം കഞ്ചാവ് നിയമവിധേയമാക്കിയിട്ടു കാലം കുറച്ചായി. മരുന്നിനായുള്ള നിര്‍മാണവും ഉപയോഗവും ഇന്നാട്ടില്‍ ഒരു പ്രശ്‌നമേയല്ല.

നിപ്റ്റണിലുള്ള ഹോട്ടല്‍
നിപ്റ്റണിലുള്ള ഹോട്ടല്‍

ഇക്കൂട്ടത്തിലേക്കു പുതിയൊരു വാര്‍ത്തയാണിത്. അതായത്, അമേരിക്കയിലെ ഏറ്റവും വലിയ കഞ്ചാവ് കമ്പനി ഒരു ടൗണ്‍ മൊത്തം വാങ്ങി ഈ നഗരത്തെ കഞ്ചാവിന്റെ സ്വര്‍ഗമാക്കാന്‍ പോകുന്നു. കാലിഫോര്‍ണിയയിലെ ഡിസേര്‍ട്ട് ടൗണ്‍ ആയ നിപ്റ്റണിലാണ് സംഭവം. അമേരിക്കന്‍ ഗ്രീന്‍ ഇന്‍ക് എന്നാണ് കമ്പനിയുടെ പേര്. നിപ്റ്റണില്‍ 80 ഏക്കര്‍ സ്ഥലമാണ് കമ്പനി വാങ്ങാനൊരുങ്ങുന്നത്. ഈ സ്ഥലത്തെ കഞ്ചാവ് സൗഹൃദ കേന്ദ്രമാക്കാനാണ് ഗ്രീന്‍ ഇന്‍കിന്റെ ലക്ഷ്യം.

കഞ്ചാവ് ക്യാന്‍സറിനെ സുഖപ്പെടുത്തുമോ എന്നതുമായി ബന്ധപ്പെട്ട് ബിബിസിയുടെ റിപ്പോര്‍ട്ട്.
 

റോക്‌സണ്‍ ലാങ് എന്ന സ്ത്രീയുടെ ഉടമസ്ഥതയിലാണ് നിലവില്‍ സ്ഥലം. ഏകദേശം അഞ്ച് ദശലക്ഷം ഡോളറിനാണ് ഇടപാടെന്നാണ് റിപ്പോര്‍ട്ട്. നിങ്ങളുടെ കയ്യില്‍ നിന്നും വാങ്ങുന്ന സ്ഥലത്ത് കഞ്ചാവിന്റെ പറുദീസയാക്കാനാണ് ഉദ്ദേശമെന്ന് പറഞ്ഞപ്പോള്‍ അവരവരുടെ സൗകര്യത്തിന് അനുസരിച്ച് ജീവിക്കുമ്പോള്‍ കഞ്ചാവ് ഉപയോഗിക്കുന്നതില്‍ കുഴപ്പമൊന്നുമില്ലെന്നാണ് ഇവരുടെ മറുപടി.

കഞ്ചാവ് തോട്ടം വലുതാക്കി ഇവിടെ നിന്നുള്ള നിര്‍മാണവും വില്‍പ്പനയും വര്‍ധിപ്പിക്കുകയാണ് അമേരിക്കന്‍ ഗ്രീന്‍ ഇന്‍ക് ഉദ്ദേശിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com