ബുദ്ധി കൊണ്ടു മാത്രം ജീവിതത്തില്‍ വിജയിക്കാമോ? സ്മാര്‍ട്ട് ആയിട്ടും നിങ്ങള്‍ പണക്കാരനാകാത്തത് എന്താണ്?

ഐക്യു ആണോ ഒരു വ്യക്തിയുടെ സാമ്പത്തിക വിജയത്തെ നിര്‍ണയിക്കുന്നത്?
ബുദ്ധി കൊണ്ടു മാത്രം ജീവിതത്തില്‍ വിജയിക്കാമോ? സ്മാര്‍ട്ട് ആയിട്ടും നിങ്ങള്‍ പണക്കാരനാകാത്തത് എന്താണ്?

ഐക്യു ആണോ ഒരു വ്യക്തിയുടെ സാമ്പത്തിക വിജയത്തെ നിര്‍ണയിക്കുന്നത്? ആണെന്നാണ് പൊതുവെയുള്ള വിശ്വാസം. എന്നാല്‍ ഐക്യുവിനേക്കാള്‍ ഒരാളുടെ വ്യക്തിത്വമാണ് അയാളുടെ വിജയത്തെ നിര്‍ണയിക്കുന്നതെന്നാണ് അടുത്തിടെ പുറത്തുവന്ന റിസര്‍ച്ച് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

ഒരു വ്യക്തിയുടെ സാമ്പത്തിക ഉയര്‍ച്ചയെ നിര്‍ണയിക്കുന്നതില്‍ ഐക്യുവാണോ പ്രധാന ഘടകം? രാഷ്ട്രീയക്കാരോടും, നിയമജ്ഞരോടുമെല്ലാമായിരുന്നു നോബല്‍ സമ്മാന ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജയിംസ് ഹെക്മാന്‍ ഈ ചോദ്യം ഉന്നയിച്ചത്. എന്നാല്‍ ഒരു വ്യക്തിയുടെ സാമ്പത്തിക വിജയത്തില്‍ ഐക്യു സ്വാധീനം ചെലുത്തുന്നതായി സമ്മതിച്ചത് രണ്ട് ശതമാനം ആളുകള്‍ മാത്രം. 

നിങ്ങള്‍ സ്മാര്‍ട്ടാണ്, പക്ഷ നിങ്ങള്‍ പണക്കാരനാകാത്തത് എന്താണ് എന്ന ചോദ്യം ഉയരുന്നത് അവിടെയാണ്. സാമ്പത്തിക വിജയത്തിലെത്തുന്നതില്‍ ഒരു വ്യക്തി പരാജയപ്പെടുന്നത് എന്തുകൊണ്ടെന്നതിന് സയന്‍സിന്റെ പക്കല്‍ വ്യക്തമായ ഉത്തരമില്ല. ഭാഗ്യം ഇവിടെ ഒരു ഘടകമാകുമെന്ന് ശാസ്ത്രവും സമ്മതിക്കുന്നു. 

എന്നാല്‍ ഭാഗ്യത്തേക്കാള്‍ ഒരു വ്യക്തിയുടെ വ്യക്തിത്വമാണ് അയാളുടെ ജീവിത വിജയത്തെ സ്വാധീനിക്കുന്നതെന്നാണ് ഹെക്ക്മാനും, അദ്ദേഹത്തിന്റെ സഹ എഴുത്തുകാരനും പറയുന്നത്. സ്ഥിരോത്സാഹം, ചുറുചുറുക്ക്,ജാഗ്രത,അക്ഷീണപരിശ്രമം എന്നിവ ഒരു വ്യക്തിയുടെ സാമ്പത്തിക വിജയത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണെന്നാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. 

യുകെ, യുഎസ്, നെതര്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ആളുകളെയാണ് ഇവര്‍ ഇത്തരമൊരു നിഗമനത്തിലേക്കെത്താന്‍ പഠനവിധേയമാക്കിയത്. ഒരു വ്യക്തിയുടേയും ഐക്യു, ഗ്രേഡ്, വരുമാനം, ക്രിമിനല്‍ റെക്കോര്‍ഡ്‌സ്,  ജീവിതത്തിലുള്ള ഓരോരുത്തരുടേയും സംതൃപ്തി എന്നിവ പരിശോധനയ്ക്ക് വിധേയമാക്കി.

ഗ്രേഡുകളും, അച്ചീവ്‌മെന്റ് ടെസ്റ്റുകളും ഐക്യുവിനേക്കാള്‍ കൂടുതല്‍ ഒരു വ്യക്തിയുടെ സാമ്പത്തിക വിജയത്തെ സ്വാധീനിക്കും. ഉയര്‍ന്ന ഗ്രേഡ് ഐക്യുവിന്റെ ഫലമല്ലേ എന്ന ചോദ്യവും അപ്പോള്‍ ഉയരും. എന്നാലതിനും നോബല്‍ സമ്മാന ജേതാവായ ഹെക്മാന്റെ കൈവശം ഉത്തരമുണ്ട്. ഇന്റലിജന്‍സ് മാത്രമല്ല ഗ്രേഡുകളിലൂടെ വ്യക്തമാകുന്നത്. ചിട്ടയായ പഠനം, നേരായ വഴിയിലുള്ള പ്രവര്‍ത്തികളും ഒരാളുടെ സാമ്പത്തിക വിജയത്തെ സ്വാധീനിക്കുന്നു. 

ജന്മനായുള്ള കഴിവുകള്‍ മാത്രമല്ല വിജയത്തെ നിര്‍ണയിക്കുന്നത്. കുട്ടിയായിരിക്കുമ്പോള്‍ ഒരു വ്യക്തിയെ പഠിപ്പിക്കുന്ന ശീലങ്ങള്‍ അവന്റെ ജീവിത വിജയത്തില്‍ നിര്‍ണായകമാകും. 

എന്നാല്‍ ഐക്യുവിന് പ്രാധാന്യം ഇല്ലെന്ന് പറഞ്ഞ് തള്ളാനും സാധിക്കില്ലെന്ന് ഇവരുടെ പഠനം വ്യക്തമാക്കുന്നു. 190 ഐക്യു ഉള്ള ഒരു വ്യക്തിക്ക് എളുപ്പം ചെയ്യാന്‍ സാധിക്കുന്ന ഒരു കാര്യം, 70 ഐക്യു ഉള്ള ഒരു വ്യക്തിക്ക് സാധിക്കില്ല. 

ഇന്റലിജന്‍സിന്റെ അടിസ്ഥാനത്തില്‍ അല്ല ഭൂരിഭാഗം പേര്‍ക്കും ജോലി ലഭിക്കാത്തതും, ഇന്റര്‍വ്യൂകളില്‍ പരാജയപ്പെടുന്നതും. ഇന്റര്‍വ്യൂകളില്‍ എങ്ങിനെ പെരുമാറണം എന്നതില്‍ ഇവര്‍ക്ക് വ്യക്തതയില്ലാത്തതും, ശരീയായ രീതിയില്‍ വസ്ത്രധാരണം നടത്താത്തതും, ഇന്റര്‍വ്യൂവിന് സമയത്ത് എത്താത്തത് എല്ലാമാണെന്നും ഹെക്ക്മാന്റെ പഠനത്തില്‍ പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com