സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ 25 ലക്ഷത്തിന്റെ സ്വര്‍ണം പൂശിയ കേക്ക്; 240 പേര്‍ക്ക് കഴിക്കാം

ഗോള്‍ഡ് മെഡലിന്റെ ഭാഗത്ത് 75 ഗ്രാം ഭക്ഷ്യയോഗ്യമായ സ്വര്‍ണമാണ് കേക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്
സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ 25 ലക്ഷത്തിന്റെ സ്വര്‍ണം പൂശിയ കേക്ക്; 240 പേര്‍ക്ക് കഴിക്കാം

ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ 54 കിലോയുടെ കേക്കാണ് ദുബൈയില്‍ ഒരുങ്ങുന്നത്. ലോകത്തിലെ ഏറ്റവും വിലകൂടിയ കേക്കാണ് ഇതെന്നാണ് നിര്‍മാതാക്കളായ ബ്രോഡ് വേ ബേക്കേഴ്‌സിന്റെ അവകാശവാദം.

മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ദംഗലിലെ ആമിര്‍ ഖാന്റെ രൂപത്തിലാണ് ഈ കേക്ക്. പച്ചപാടത്തിന് നടുവില്‍, വൈക്കോല്‍ മേല്‍ക്കൂരയ്ക്ക് കീഴെ പൂഴിമണ്ണ് വിതറിയുണ്ടാക്കിയ കളി സ്ഥലയും ഇവിടെ മല്‍പ്പിടുത്തത്തിന് തയ്യാറായി നില്‍ക്കുന്ന ഗീതാ ഫോഗാട്ടും, ബബിതാ ഫോഗാട്ടും കേക്കിന്റെ രൂപത്തിലുണ്ട്. 

25 ലക്ഷം രൂപയാണ് ഈ കേക്കിന്റെ വില. 240 പേര്‍ക്ക് ഈ ഒരു കേക്ക് കഴിക്കാം. കേക്കില്‍ സ്വര്‍ണം ഉള്‍പ്പെടുത്തണമെന്നായിരുന്നു ഈ കേക്ക് നിര്‍മിക്കാന്‍ ആവശ്യപ്പെട്ടവരുടെ ഒരു നിബന്ധന. ഗോള്‍ഡ് മെഡലിന്റെ ഭാഗത്ത് 75 ഗ്രാം ഭക്ഷ്യയോഗ്യമായ സ്വര്‍ണമാണ് കേക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

ഇത് നൂറ് ശതമാനവും ഭക്ഷ്യയോഗ്യമായ കേക്കാണെന്ന് ബ്രോഡ്വേ ബേക്കേഴ്‌സ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com