കഴുത്തറ്റം വെള്ളമാണെങ്കിലെന്താ? ദേശീയ പതാക ഉയര്‍ത്താന്‍ ഇവര്‍ക്കതൊരു തടസമല്ല

മൂന്ന്‌ അധ്യാപകരും മൂന്ന് വിദ്യാര്‍ഥികളും സ്‌കൂളിന് മുന്നിലെത്തി പതാക ഉയര്‍ത്തി. ഇതില്‍ രണ്ട് കുരുന്നുകളുടെ കഴുത്തറ്റമായിരുന്നു വെള്ളം
കഴുത്തറ്റം വെള്ളമാണെങ്കിലെന്താ? ദേശീയ പതാക ഉയര്‍ത്താന്‍ ഇവര്‍ക്കതൊരു തടസമല്ല

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യ സ്‌നേഹം പ്രകടിപ്പിച്ച് പതാക ഉയര്‍ത്തല്‍ എല്ലായിടത്തും നടന്നു. പക്ഷെ അസാമിലെ ധുബ്രി ജില്ലയിലെ ഒരു സ്‌കൂളില്‍ കണ്ട ദേശ സ്‌നേഹം മറ്റെന്തിനേയും കടത്തിവെട്ടും. 

വെള്ളം പൊങ്ങിയതൊന്നും അവര്‍ക്ക് തടസമായില്ല. മൂന്ന്‌ അധ്യാപകരും മൂന്ന് വിദ്യാര്‍ഥികളും സ്‌കൂളിന് മുന്നിലെത്തി പതാക ഉയര്‍ത്തി. ഇതില്‍ രണ്ട് കുരുന്നുകളുടെ കഴുത്തറ്റമായിരുന്നു വെള്ളം. ദേശീയ പതാകയ്ക്ക് സല്യൂട്ട് കൊടുത്ത് നില്‍ക്കുന്ന ഇവരുടെ ചിത്രമാണ് സ്വാതന്ത്ര്യ ദിനത്തില്‍ ഹൃദയങ്ങള്‍ കീഴടക്കുന്നത്. 

ആഴ്ചകളായി തുടരുന്ന കാലവര്‍ഷം അസാമില്‍ പ്രളയം വിതച്ച് തുടരുകയാണ്. ആഗസ്റ്റ് 13 മുതല്‍ സ്‌കൂള്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. എന്നിട്ടും നസ്‌കാര ലോവര്‍ പ്രൈമറി സ്‌കൂളില്‍ സ്വാതന്ത്രാഘോഷത്തിന് മുടക്കമുണ്ടായില്ല. 

സ്‌കൂളിലെ പ്രധാന അധ്യാപകന്‍, മറ്റ് രണ്ട് അധ്യാപകര്‍, മൂന്നാം ക്ലാസ് വിദ്യാര്‍ഥികളാണ് ജിയാറുള്‍ അലി ഖാന്‍, ഹൈദര്‍ അലി ഖാന്‍ എന്നിവരാണ് വെള്ളപ്പൊക്കത്തിന് ഇടയിലെ സ്വാതന്ത്ര്യം ആഘോഷിക്കാനായി സ്‌കൂളിലെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com