സറാഹയിലെ മെസേജുകള്‍ സറാഹ എക്‌സ്‌പോസ് വെളിപ്പെടുത്തുമോ? കുടുങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക

സറാഹ സന്ദേശങ്ങളുടെ പിന്നിലുള്ളവരെ മറച്ച് വയ്ക്കുമ്പോള്‍, മറഞ്ഞിരുന്ന് ആ സന്ദേശം അയച്ചത് ആരാണെന്ന് വെളിപ്പെടുത്തുമെന്ന് സറാഹ എക്‌സ്‌പോസ്
സറാഹയിലെ മെസേജുകള്‍ സറാഹ എക്‌സ്‌പോസ് വെളിപ്പെടുത്തുമോ? കുടുങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക

തിരിച്ചറിയില്ലെന്ന് ഉറപ്പിച്ച് നമ്മളീ അയച്ചു കൂട്ടുന്നുണ്ടെങ്കിലും എന്നെങ്കിലും മെസേജ് അയച്ചത് ആരാണെന്ന് പറയുന്ന ഓപ്ഷനോ, ആപ്ലിക്കേഷനോ വരുമെന്ന പേടി ചിലരുടെയെങ്കിലും മനസിലുണ്ട്. സറാഹയിലെ അജ്ഞാത സന്ദേശങ്ങള്‍ ആരാണ് അയച്ചതെന്ന് സറാഹഎക്‌സ്‌പോസ് വെളിപ്പെടുത്തുമെന്നായിരുന്നു അതിനിടയില്‍ വാര്‍ത്ത പരന്നത്. 

സറാഹ സന്ദേശങ്ങളുടെ പിന്നിലുള്ളവരെ മറച്ച് വയ്ക്കുമ്പോള്‍, മറഞ്ഞിരുന്ന് ആ സന്ദേശം അയച്ചത് ആരാണെന്ന് വെളിപ്പെടുത്തുമെന്ന വാദവുമായി ചില ആപ്ലിക്കേഷനുകള്‍ രംഗത്തെത്തിയിരുന്നു. അതിലൊന്നായിരുന്നു സറാഹാഎക്‌സ്‌പോസ്ഡ്.കോം. യൂസര്‍നെയിം നല്‍കി ക്ലിക് നൗ ബട്ടനില്‍ ക്ലിക്ക് ചെയ്താല്‍ സറാഹയില്‍ സന്ദേശം അയച്ചത് ആരാണെന്ന് വെളിപ്പുടുത്തുമെന്നാണ് ഇവര്‍ പറയുന്നത്. 

എന്നാല്‍ സന്ദേശങ്ങള്‍ക്ക് പിന്നില്‍ ആരെന്ന് വെളിപ്പെടുത്താമെന്ന് പറഞ്ഞ് ഹാക്കിങ്ങാണ് ഇവര്‍ ലക്ഷ്യമിടുന്നത്. വെബ്‌സൈറ്റില്‍ യുസര്‍ നെയിം ഉപയോഗിച്ച് കയറിയതിന് ശേഷം വരുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച് മുന്നോട്ട് പോയാല്‍ മാല്‍വെയറുകള്‍ നിങ്ങളുടെ സിസ്റ്റത്തെ പിടികൂടും. മാത്രമല്ല, സറാഹയിലെ മെസേജുകള്‍ അയക്കുന്നവര്‍ ആരെന്ന് വെളിപ്പെടുത്തുമെന്ന് പറഞ്ഞുള്ള വെബ്‌സൈറ്റുകളും, ആപ്ലിക്കേഷനുകളും വ്യാജമാണെന്ന് സറാഹയും വ്യക്തമാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com