മരണാനന്തര ചടങ്ങുകളും ടെക്കിയാകുന്നു; റോബോട്ട് പുരോഹിതന്‍ റെഡി

റോബോട്ട് പുരോഹിതന്‍ പെപ്പര്‍
റോബോട്ട് പുരോഹിതന്‍ പെപ്പര്‍

ടോക്യോ: ജപ്പാന്‍കാര്‍ അങ്ങനെയാണ്. എന്തിലും ഏതിലും ഒരു ടെക്‌നോളജി മയം കൊണ്ടുവരാന്‍ ശ്രമിക്കും. അതു ഇനി സെക്‌സ് ആകട്ടെ, കാര്‍ ആകട്ടെ എന്തിനു മരണം വരെ ഒരു ടെക്കിമയം. മനുഷ്യന്മാരുടെ ജോലിഭാരം കുറയ്ക്കാന്‍ ടെക്‌നോളജിക്കാകുമെന്ന് ജപ്പാന്‍ കുറെ മുമ്പ് തെളിയിച്ചതാണ്. അതുകൊണ്ടാണ് കമ്പനികളിലെ തൊഴിലാളികളായും പ്രായമായവര്‍ക്കു സഹായികളായും ഒക്കെ റോബോട്ടുകളെ വികസിപ്പിച്ചെടുത്തത്. 

എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു റോബോട്ടിനെ ലൈഫ് എന്റിംഗ് ഇന്‍ഡസ്ട്രി എക്‌സ്‌പോയില്‍ പരിചയപ്പെടുത്തിയിരിക്കുകയാണ് സോഫ്റ്റ്ബാങ്ക്. പെപ്പര്‍ എന്നൊരു റോബോട്ടാണ് കക്ഷി. മരണാനന്തര ചടങ്ങുകള്‍ക്കു കാര്‍മികത്വം വഹിക്കലാണ് പെപ്പറിന്റെ ജോലി. ഇങ്ങനെയാണ് പെപ്പറിനെ പ്രോഗ്രാം ചെയ്തിരിക്കുന്നത്. 

ജര്‍മനിയിലെ ബ്ലസിംഗ് ബോട്ടിന്റെ ആശയത്തില്‍ നിന്നാണ് പെപ്പര്‍ നിര്‍മിച്ചിരിക്കുന്നത്. കംപ്യൂട്ടറിന്റെ ശബ്ദത്തില്‍ ബുദ്ദിസ്റ്റ് മന്ത്രങ്ങള്‍ ചൊല്ലുന്നതോടൊപ്പം ഡ്രം അടിക്കുകയും ചെയ്യുന്ന രീതിയിലാണ് പെപ്പറിനെ പ്രോഗ്രാം ചെയ്തിരിക്കുന്നത്.

ജപ്പാനില്‍ ഒരു ശരാശരി സംസ്‌കാര ചടങ്ങിനു 20,000 പൗണ്ടോളമാണ് ചെലവ് വരുന്നത്. ഏകദേശം 16 ലക്ഷം രൂപയോളം. ഇതില്‍ കാര്‍മികത്വം വഹിക്കാന്‍ വരുന്ന പുരോഹിതനു 1,700 പൗണ്ടോളമാണ് നല്‍കേണ്ടത്. എന്നാല്‍, റോബോട്ട് പുരോഹിതന്‍ പെപ്പറിന് ഒരു സേവനത്തിനു വെറും 350 പൗണ്ട് നല്‍കിയാല്‍ മതിയെന്നാണ് നിര്‍മാതാക്കളായ നിസി ഇക്കോ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com