ഹസന്‍ ചോദിച്ചു, ഈ ഡ്രോണ്‍ എന്നെ മക്കയിലെത്തിക്കുമോ...!!

തുര്‍ക്കി ചാനലിലെ മാധ്യമപ്രവര്‍ത്തകരുടെ ഹെലി ക്യാമറ ഘാനയിലെ ദാരിദ്രവും ദുരിത കാഴ്ച്ചകളും ആകാശത്ത് നിന്ന് പകര്‍ത്തുന്നതിന് ഇടയിലായിരുന്നു തകര്‍ന്നു വീണത്.
ഹസന്‍ ചോദിച്ചു, ഈ ഡ്രോണ്‍ എന്നെ മക്കയിലെത്തിക്കുമോ...!!

ആ ഡ്രോണ്‍ അവിടെയെത്തിയത് ദാരിദ്ര്യത്തില്‍ കഴിയുന്ന ഘാനയിലെ ഗ്രാമങ്ങളിലെ നേര്‍ജീവിതങ്ങള്‍ പകര്‍ത്തിയെടുക്കാനായിരുന്നു. എന്നാല്‍ അതുകൊണ്ട് നേട്ടമുണ്ടായത് ഘാന സ്വദേശിയായ ഹസന്‍ അബ്ദുല്ലയ്ക്കാണ്. മക്ക കാണണമെന്ന അബ്ദുല്ലയുടെ ആഗ്രഹം സമൂഹമാധ്യമങ്ങളിലൂടെ ലോകം അറിഞ്ഞതോടെ, ഇക്കുറി മക്കയിലെത്തുന്ന ഹാജിമാരുടെ കൂട്ടത്തില്‍ ആഫ്രിക്കക്കാരനായ ഹസന്‍ അബ്ദുല്ലയുമുണ്ടാകും.

തുര്‍ക്കി ചാനലിലെ മാധ്യമപ്രവര്‍ത്തകരുടെ ഹെലി ക്യാമറ ഘാനയിലെ ദാരിദ്രവും ദുരിത കാഴ്ച്ചകളും ആകാശത്ത് നിന്ന് പകര്‍ത്തുന്നതിന് ഇടയിലായിരുന്നു തകര്‍ന്നു വീണത്. തന്റെ വീട്ടുമുറ്റത്ത് വീണ ഹെലി ക്യാമറ കൈയിലെടുത്ത് ഇത് കുറച്ചുകൂടി വലുതായിരുന്നെങ്കി ഇതില്‍ തനിക്ക് മക്കയിലേക്ക് പോകാമായിരുന്നു എന്നൊരു നെടുവീര്‍പ്പും അറിയാതെ വന്നുപോയി. 

മാധ്യമപ്രവര്‍ത്തകര്‍ ഇത് പകര്‍ത്തിയെടുക്കുകയും ഹസന്റെ സങ്കടം പങ്കുവെച്ച് ട്വീറ്ററില്‍ ഗസന്റെ ചിത്രം പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇത് വലിയ തോതില്‍ ശ്രദ്ധ നേടിയതിന് പിന്നാലെയാണ് ഹജ്ജിന് പോകാനുള്ള അവസരം ഹസനെ തേടിയെത്തിയത്. ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട തുര്‍ക്കി സര്‍ക്കാരാണ് ഹസന്‍ അബ്ദുല്ലയ്ക്ക് ഹജ്ജിന് പോകാനുള്ള അവസരം ഒരുക്കി കൊടുത്തിരിക്കുന്നത്.

തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലറ്റ് കാവ്‌സോഗ്ലുവിന്റെ നേതൃത്വത്തില്‍ ഹസന്‍ അബ്ദുല്ലയ്ക്ക് ഹജ്ജിന് പോകാനുള്ള ശ്രമങ്ങള്‍ ഉടന്‍ തന്നെ ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് അക്രയില്‍ നിന്ന് ഹസന്‍ അബ്ദുല്ല ഇസ്താംബൂളിലെത്തി. ഘാനയില്‍ പ്രവര്‍ത്തിക്കുന്ന തുര്‍ക്കിയിലെ ജീവകാരുണ്യ പ്രവര്‍ത്തകരും ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഇത് ദൈവത്തിന്റെ അനുഗ്രഹമാണെന്നാണ് സന്തോഷത്തോടെ ഹസന്‍ പറയുന്നത്. തുര്‍ക്കി സര്‍ക്കാരിനൂം തന്റെ സ്വപ്നം യഥാര്‍ത്ഥ്യമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും ഹസന്‍ നന്ദി അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com