5000 വോട്ടുകള്‍ കൂടി മതി ഈ മലയാളിക്ക് പോളാര്‍ യാത്ര നടത്താന്‍

ആര്‍ട്ടിക് മേഖലയിലൂടെയുള്ള അതിസാഹസിക യാത്രയായ പോളാര്‍ യാത്രയ്ക്കുള്ള മത്സരത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടവുമായി മലയാളി
5000 വോട്ടുകള്‍ കൂടി മതി ഈ മലയാളിക്ക് പോളാര്‍ യാത്ര നടത്താന്‍

ര്‍ട്ടിക് മേഖലയിലൂടെയുള്ള അതിസാഹസിക യാത്രയായ പോളാര്‍ യാത്രയ്ക്കുള്ള മത്സരത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടവുമായി മലയാളി. മനുഷ്യവാസമില്ലാത്ത അതിശൈത്യ മേഖലകളിലൂടെയുള്ള സാഹസികയാത്രയ്ക്കായി ഇന്ത്യയില്‍ നിന്ന് പങ്കെടുക്കുന്ന ഏക മലയാളിയാണ് നിയോഗ്. ഇപ്പോള്‍ ഇദ്ദേഹം 10609 വോട്ടുകള്‍ നേടി ആദ്യ അഞ്ച് പേരുടെ പട്ടികയില്‍ തുടരുകയാണ്. 

18109 വോട്ടുകള്‍ നേടിയ ഹങ്കറി സ്വദേശിനിയായ കിറ്റിയാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. പാകിസ്താന്‍ സ്വദേശിയായ മുഷാഹിദ് ഷായാണ് നിയോഗിന്റെ തൊട്ട് മുകളിലായുള്ളത്.

നോര്‍വേയിലെ മഞ്ഞുമൂടിയ പര്‍വതങ്ങളില്‍ നിന്ന് ആരംഭിച്ച്, സ്വീഡനിലെ പാല്‍സ,പുരാതന കച്ചവട പാതകള്‍,മഞ്ഞുമൂടിയ ടോണ്‍ നദി,എന്നിങ്ങനെ ആര്‍ട്ടിക്കിലെ വന്യതയിലൂടെ 300 കിലോ മീറ്ററോളം നീളുന്നതാണ് യാത്ര. തെരഞ്ഞെടുക്കപ്പെടുന്ന യാത്രക്കാര്‍ക്ക് മാത്രമാണ് ഈ സാഹസിക യാത്ര നടത്താന്‍ അവസരം ലഭിക്കുന്നത്. പരിശീലനം ലഭിച്ച നായ്ക്കള്‍ വലിക്കുന്ന മഞ്ഞുവണ്ടിയിലായിരിക്കും യാത്ര. 

ഡിസംബര്‍ പതിനാലിലാണ് വോട്ടിങ് അവസാനിക്കുന്നത്്. ആദ്യരണ്ട് സ്ഥാനങ്ങളില്‍ എത്തുന്നവനര്‍ക്കാണ് യാത്രയ്ക്ക് അവസരം ലഭിക്കുന്നത്. ആദ്യ രണ്ടു സ്ഥാനങ്ങളിലെത്താന്‍ ഇനിയും അയ്യായിരത്തിലേറെ വോട്ടുകള്‍ നിയോഗിന് വേണം. 

 ഒരു പൈസപോലും കയ്യിലില്ലാതെ കഴിഞ്ഞ 180 ദിവസമായി ഇന്ത്യന്‍ പര്യടനം നടത്തിവരുന്നുവെന്ന് അദ്ദേഹം മത്സരത്തിനായുള്ള വെബ്‌സൈറ്റില്‍ വിവരിക്കുന്നു. അത്ഭുതത്തില്‍ ഞാന്‍ വിശ്വസിക്കുന്നു; ലോകമെമ്പാടും ആ സന്ദേശം പ്രചരിപ്പിക്കാനും ആഗ്രഹിക്കുന്നു... നാമെല്ലാം ഒന്നാണ്! അദ്ദഹം പറയുന്നു. 

നിയോഗിനായി വോട്ട് ചെയ്യാനുള്ള ലിങ്ക്‌: http://polar.fjallraven.com/contestant/?id=3054

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com