കാലുകള്‍ തടിച്ചു കൊഴുത്തിരിക്കുകയല്ല, ജഡകള്‍ കൊടുത്ത എട്ടിന്റെ പണിയാണ്‌

തെരുവില്‍ അലയുന്ന മൃഗങ്ങളുടെ കഥകള്‍ പലപ്പോഴായി നമ്മുടെയൊക്കെ ഹൃദയത്തെ പിടിച്ചുലച്ചിട്ടുണ്ടാകും. ആ കഥകളിലേക്ക് ഒന്നുകൂടി, ഹോളണ്ട് എന്ന തെരുവ് നായ
കാലുകള്‍ തടിച്ചു കൊഴുത്തിരിക്കുകയല്ല, ജഡകള്‍ കൊടുത്ത എട്ടിന്റെ പണിയാണ്‌

രോമങ്ങള്‍ ജഡകള്‍ തീര്‍ത്ത നിലയിലായിരുന്നു തെരുവില്‍ അവളുടെ
ജീവിതം. തെരുവില്‍ അലയുന്ന മൃഗങ്ങളുടെ കഥകള്‍ പലപ്പോഴായി നമ്മുടെയൊക്കെ ഹൃദയത്തെ പിടിച്ചുലച്ചിട്ടുണ്ടാകും. ആ കഥകളിലേക്ക് ഒന്നുകൂടി, ഹോളണ്ട് എന്ന തെരുവ് നായ. 

സെപ്തംബര്‍ 27നായിരുന്നു ഒരു ഓപ്പണ്‍ ആക്‌സസ് ഷെല്‍ട്ടറിലേക്ക് അവള്‍ എത്തിപ്പെടുന്നത്. അതിദാരുണമായിരുന്നു അപ്പോള്‍ അവളുടെ അവസ്ഥ. ആഹാരക്കുറവ് മൂലം തളര്‍ന്നതിന് പുറമെ രോമങ്ങള്‍ ജഡ പോലെ വളര്‍ന്നത് അവളുടെ ജീവന് തന്നെ ഭീഷണി തീര്‍ത്തിരുന്നു. 

ഈ ജഡകള്‍ മാറ്റുകയായിരുന്നു അവളെ രക്ഷിക്കുന്നതിനുള്ള ആദ്യ പടി. പക്ഷേ അത് അത്ര എളുപ്പമായിരുന്നില്ല. മയക്കി കിടത്തിയായിരുന്നു ശരീരത്തില്‍ കുമിഞ്ഞുകൂടിയിരുന്ന രോമങ്ങള്‍ മുറിച്ചു മാറ്റിയത്. ഇതിന് പിന്നാലെയുള്ള പരിശോധനയില്‍ വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ അവള്‍ക്കില്ല കണ്ടെത്തിയതോടെ അവളെ രക്ഷിക്കാന്‍ ശ്രമിച്ച ഷെല്‍ട്ടര്‍ അധികൃതര്‍ക്ക് ആശ്വാസമായി. 

കാലിലൊക്കെ നിറഞ്ഞിരുന്ന ജഡകള്‍ മുറിച്ച് മാറ്റിയതോടെ ആദ്യമൊക്കെ അവള്‍ക്ക് നടക്കാന്‍ കഴിഞ്ഞിരുന്നില്ല.

എന്നാല്‍ പതിയെ പതിയ കൂടെയുള്ളവര്‍ നല്‍കിയ ആത്മവിശ്വാസത്തില്‍ ഹോളണ്ട് ആരോഗ്യവതിയായി. ഒപ്പം മരണം വരെ തനിക്ക് കഴിയാനുള്ള ഇടവും കണ്ടെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com